Chapter Title : അനുവാദത്തിനായി 5 [അച്ചു രാജ്]
തിരിഞ്ഞു നോക്കി പിന്നിലേക്ക്.. “എന്തെ എന്തുപ്പറ്റി..ആരാ നിന്നെ ഉപദ്രവിക്കാന്‍ വന്നെ” സങ്കോചത്തോടെ ചോദിച്ചു കൊണ്ട് വിനു അവളെ നോക്കി.. “എവിടെ ആയിരുന്നു നീ രണ്ടു മൂന്ന് ദിവസം” അവന്‍ പ്രതീക്ഷിച്ച ഉത്തരം അല്ല അവളില്‍ നിന്നും ലഭിച്ചത് എന്ന് മനസിലായ വിനു അവളെ മനസിലാകാത്ത രീതിയില്‍ നോക്കി.. “ചെവി കേള്‍ക്കില്ലേ നിനക്ക്..എവിടെ ആയിരുന്നു നീ രണ്ടു ദിവസം എന്ന്” അവന്‍റെ അടുത്തേക്ക് ഒന്ന് കൂടി നീങ്ങി നിന്നു കൊണ്ടാണ് അനിത അത് ചോദിച്ചത്..വിനു അല്‍പ്പം പിന്നിലേക്ക് മാറി.. “എവിടെക്കയാലും എന്താ...നിനക്ക് എന്നെ കാണുന്നതൊക്കെ വെറുപ്പല്ലേ..അപ്പോള്‍ കാണാത്ത എവിടെക്കെങ്കിലും അങ്ങ് പോകണം” “അങ്ങനെ പോകോ നീ..അങ്ങനെ എനോട് പറയാതെ പോകോ നീ...എന്നോട് പറയാതെ എങ്ങോട്ടാ നീ പോയെ ....എന്തിനാ എന്നെ കണ്ടപ്പോള്‍ മാറി നടന്നെ ..പറ ...പറയാന്‍....എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ” വിനുവിന്‍റെ നെഞ്ചില്‍ പതിയെ കൈ മടക്കി പല തവണ ഇടിച്ചുകൊണ്ട് അവന്‍റെ ഷര്‍ട്ട് കോളറില്‍ പിടിച്ചുലച്ചു കൊണ്ട് അനിത അത് ചോദിക്കുമ്പോള്‍ അനങ്ങാതെ നില്‍ക്കാന്‍ മാത്രമേ വിനുവിന് കഴിഞ്ഞുള്ളൂ... മുന്നില്‍ നടക്കുന്നത് ഒന്നും തന്നെ അവനു മനസിലായില്ല...അനിത അത് പറഞ്ഞുകൊണ്ട് ആര്‍ത്തലച്ചു കരഞ്ഞുകൊണ്ട് അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു...അതുവരെ അനുഭവിക്കാത്ത തരത്തില്‍ ഉള്ള കുളിര് അനുഭവപ്പെട്ടു ആ നിമിഷം വിനുവിന്...അവളുടെ ശരീരത്തിന്‍റെ ചൂട് അവന്‍റെ നെഞ്ചിലേക്ക് പടരുന്നത് അവനറിഞ്ഞു... അവന്‍റെ കണ്ണുകള്‍ നിറഞ്ഞു...ആ നിമിഷത്തെ വിശ്വസിക്കാന്‍ അവന്‍ ഏറെ പണിപ്പെട്ടു... “എന്നെ വിട്ടിട്ടു ഇനി ഇങ്ങനെ പോകല്ലേ വിനു...എനിക്ക് സഹിക്കാന്‍ കഴിയില്ല നിന്നെ കാണാത്ത നിമിഷങ്ങള്‍” നെഞ്ചില്‍ ചാരി കിടന്നുക്കൊണ്ട് കരഞ്ഞു അനിത അത് പറയുമ്പോള്‍ അവളെ
💬 Comments
View all comments