Chapter Title : അനുവാദത്തിനായി 5 [അച്ചു രാജ്]
ചേര്‍ത്ത് പിടിച്ചു കൊണ്ട് വിനു പറഞ്ഞു.. “ഇല്ലെടി പെണ്ണെ നിന്നെ വിട്ടു ഇനി ഒരു നിമിഷം പോലും ജീവിതത്തില്‍ ഞാന്‍ മാറി നില്‍ക്കില്ല ...” അത് പറഞ്ഞുകൊണ്ട് അവന്‍ അവളുടെ നെറുകയില്‍ ചുംബിച്ചു...അല്‍പ്പം നാണവും കണ്ണീരിന്‍റെ അകമ്പടിയും കൂടെ ആയപ്പോള്‍ അനിതയുടെ മുഖം വീണ്ടും ചുവന്നു തുടുത്തു ...വിനു അനിതയുടെ മുഖം കൈകളില്‍ കോരി എടുത്തു,...അവള്‍ നാണത്താല്‍ മുഖം കുനിച്ചു “ഇതെന്ന ഇപ്പൊ” അത് പറഞ്ഞുമുഴുവിക്കും മുന്നേ വിനിവിനെ തടഞ്ഞുകൊണ്ട് അനിത പറഞു “ഒന്നും ചോദിക്കണ്ട എന്നോട്...” “ഉം” “വിനു” “പറ” “വിശ്വസിക്കാവോ എനിക്ക് നിന്നെ “ “എന്‍റെ ജീവനോളം” “പേടിയാണ് വിനു എനിക്ക് ഈ ലോകത്തെ..ഓര്മ വച്ച കാലം മുതലേ ഉറങ്ങീട്ടില്ല മനസമാദാനത്തോടെ ഞാന്‍ ഒരു ദിവസം പോലും ഞാന്‍ “ “ഇനി നിനക്ക് കത്തിയും കടാരയും കൈയില്‍ വക്കാതെ ഉറങ്ങാം ...ദൈര്യമായി..നിന്‍റെ ഉറക്കത്തിനു എന്‍റെ കാവലുണ്ടാകും” “വിനു...ഞാന്‍ ശിവനെ” “അത് നമുക്ക് മറക്കാം..അത് മാത്രമല്ല നിന്‍റെ കഴിഞ്ഞ എല്ലാ ജീവിത നിമിഷങ്ങളും മറക്കാം” “ഉം...വിനു” “പറയു” “എനിക്കൊരു വാക്ക് തരണം” “ഉം..എന്താ” “ഇനി ഒരിക്കലും വേറെ ഒരു പെണ്ണിനെ തേടി പോകരുത്..എന്നെ ചതിക്കരുത്...അങ്ങനെ സംഭവിച്ചാല്‍ പിന്നെ ഞാന്‍ ഉണ്ടാകില്ല”: “ഹേ അനി....അങ്ങനെ ഒന്നും പറയണ്ട...അങ്ങനെ ഒന്നും സംഭവിക്കില്ല...സത്യം...ഞാന്‍ പഴയ വിനുവല്ല...നിന്‍റെ മാത്രം വിനുവാണു...വേറെ ഒന്നിനെ കുറിച്ച് ആലോചിക്കണ്ട...നിന്നെ ഞാന്‍ ഒരിക്കലും ചതിക്കില്ല” അത് പറഞ്ഞപ്പോളെക്കും അനിത വിനുവിനെ തല ഉയര്‍ത്തി നോക്കി...അവളുടെ കണ്ണില്‍ പ്രണയവും ചുണ്ടില്‍ നാണവും നിറഞ്ഞിരുന്നു...ആ കാട്ടില്‍ അവളുടെ സ്നേഹത്തിന്‍റെ ചൂട് നുകര്‍ന്ന് കൊണ്ട് വിനു നിന്നു.. പിന്നീടുള്ള രണ്ടു ദിവസവും
💬 Comments
View all comments