0%

Chapter Title : അനുവാദത്തിനായി 5 [അച്ചു രാജ്]

Author : Achuraj Read All Parts 756

നടുവിലൂടെ കഷ്ട്ടി ഒരു ആറു മിനിറ്റ് അവളുടെ വീട്ടില്‍ എത്തും....എന്തോ വലിയ കള്ളം ചെയ്യുന്നപ്പോലെ ആണ് പക്ഷെ അവനപ്പോള്‍ നടന്നത്...ഈ സമയം അവന്‍ ആ വഴി നടക്കുന്നത് കണ്ടാല്‍ ആരും തന്നെ ഒന്നും പറയില്ല എങ്കിലും മനസില്‍ എന്തോ വല്ലാത്തൊരു ഉത്ക്കണ്ട ഉണ്ട് ,,, കുറച്ചുകൂടി നടന്നപ്പോള്‍ പുകമഞ്ഞിന്റെ ഇടയിലൂടെ അവളുടെ വീട്ടിലെ വെളിച്ചം അവന്‍ കണ്ടു...മുറ്റത്തുള്ള ചെറിയ ബള്‍ബ് ഇപ്പോളും പ്രകാശിതമാണ് ..അവള്‍ ഉറങ്ങിയിട്ടുണ്ടാകുമോ..ഇനി ഇല്ലെങ്കില്‍ എന്നെ കണ്ടാല്‍ അവള്‍ ഒച്ചയുണ്ടാക്കോ...നാട്ടുക്കാര്‍ ഓടി കൂടിയാല്‍ എന്ത് പറയും,...ദൈവമേ ...ചുവടൊന്നു നിര്‍ത്തി അവന്‍ ആലോചിച്ചു...പോകണോ വേണ്ടയോ.. പാതി വഴിയെത്തി ഇനി എന്തായാലും മുന്നോട്ടു നടക്കുക തന്നെ ..അവളെ കണാതെ ഇനി ഉറക്കം എന്തായാലും വരില്ല...തന്നെക്കാള്‍ മൂന്നോ നാലോ വയസു എന്തായാലും അവള്‍ക്കു കൂടുതല്‍ കാണില്ലേ...കാണും...അവളൊരു ഭാര്യയാണ്..പൊട്ടന്‍ കുട്ടന്‍റെ അല്ലെ...അമ്മയാണ്...അത് ഞാന്‍ അങ്ങ് സഹിച്ചു...അവന്‍ ഇനി എന്നായാലും തിരികെ വരാന്‍ പോണില്ല....ആ രഹസ്യം തനിക്കറിയാം...അവള്‍ തന്റെതാണ് തന്റേതു മാത്രം... അവന്‍റെ മനസിലെ ചോദ്യങ്ങളെ ഓരോന്നിനും ഇങ്ങനുള്ള ഓരോ ഉത്തരങ്ങള്‍ കൊണ്ട് സാദൂകരിച്ചു നടന്നപ്പോള്‍ അവളുടെ വീടിന്‍റെ പിന്‍വശം എത്തിയത് അവന്‍ അറിഞ്ഞതേയില്ല...വീര ശൂര പരാക്രമിയായ വിനുവിനു അവളുടെ വീടിന്‍റെ അടുത്തെത്തിയപ്പോള്‍ പക്ഷെ മുട്ട് വിറക്കാന്‍ തുടങ്ങിയത് ഏതൊരു കാമുകനിലും ഉണ്ടാകുന്ന ഒന്നുമാത്രം... അവള്‍ ഏതു മുറിയിലാകും കിടന്നുറങ്ങുക..പിന്നെ ഈ വീട്ടില്‍ അതിനുമാത്രം മുറിയുണ്ടല്ലോ...ആകെ ഒരു മുറിയും വരാന്തയും ചെറിയൊരു അടുക്കളയും ഉള്ള കൊച്ചു കുടിലാണ് അത് ...കുട്ടന്‍റെ അമ്മ ഉണ്ടാകിലെ ഇവിടെ അതിനു ഇപ്പോള്‍ ഭ്രാന്താന്ന കേട്ടെ...അവരും ഇവളും ഒരുമിചായിരിക്കുമോ ഇനി കിടന്നുറങ്ങുന്നത്..ഹേ അങ്ങനെ വരാന്‍ വഴി ഇല്ല...

💬 Comments

View all comments