Chapter Title : അനുവാദത്തിനായി 5 [അച്ചു രാജ്]
വീടിന്‍റെ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി..അടുത്ത് അല്‍പ്പം മാറിയാണ് ഇനി ഉള്ള രണ്ടു വീടുകള്‍...അതില്‍ ഒന്നില്‍ ആളുണ്ട് മറ്റേതു കഴിഞ്ഞ കുറച്ചു കാലമായി പൂട്ടി കിടക്കുകയാണ്...മുറ്റത്തെ ബള്‍ബിന്റെ വെളിച്ചം വല്ലാണ്ട് അലോസരമുണ്ടാക്കുന്നു...ആരെങ്കിലും വന്നാല്‍ പിന്‍വശം ആണെങ്കിലും തന്നെ കാണാന്‍ പറ്റും പക്ഷെ ഈ മരം കോച്ചുന്ന തണുപ്പില്‍ നിന്നെ പോലുള്ള വട്ടന്മാര്‍ അല്ലാതെ ആരെങ്കിലും പുരത്തിറങ്ങി നടക്കോ.. കൈകള്‍ രണ്ടു കൂട്ടി തിരുമി അതിലേക്കു നിശ്വാസം ഊതികൊണ്ട് തണുത്തു കൊച്ചി പിടിച്ചു കൊണ്ട് വിനു പതിയെ ആ മുറിയുടെ ജനലിന്റെ അരികിലേക്ക് നടന്നു...ജനാലയില്‍ ഒരു സാരി കൊണ്ടുള്ള കര്‍ട്ടന്‍ മാത്രമേ ഉള്ളു..അങ്ങനെ തന്നെ അവിടെ ഉള്ള മിക്ക വീട്ടിലും...ബംഗ്ലാവില്‍ മാത്രമേ വലിയ ചില്ലിന്റെ ജനാലകള്‍ ഉള്ളു...അവന്‍ ഓര്‍ത്തു... പതിയെ കര്‍ട്ടന്‍ മാറ്റുമ്പോള്‍ പക്ഷെ അവന്‍റെ നെഞ്ച് പടപട എന്നിടിക്കുകയായിരുന്നു...ആരെങ്കിലും കാണുമോ എന്നവന്‍ വീണ്ടും ചുറ്റില്‍ നോക്കി..ഇല്ല ആരുമില്ല..അത്രയും തണുപ്പിലും പക്ഷെ ഇപ്പോള്‍ ശരീരം മുഴുവന്‍ ഇത്രയും ചൂട് പടരാന്‍ കാരണം ഭയം മാത്രമാണ് എന്നവനു മനസിലായി... അകത്തു നീല ലാമ്പ് പോലെ എന്തോ കത്തി നില്‍ക്കുന്നുണ്ട്...ചിലപ്പോള്‍ കുഞ്ഞു രാത്രി എണീറ്റ് പേടിക്കാതിരിക്കാന്‍ വേണ്ടി കത്തിച്ചു വച്ചതായിരിക്കും....അവന്‍ കര്‍ട്ടന്‍ അല്‍പ്പം കൂടി മാറ്റിക്കൊണ്ട് നോക്കി...അവന്‍റെ കണ്ണുകളില്‍ സന്തോഷം പൂത്തുലഞ്ഞു ...ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു...ആ ചെറു വെളിച്ചം തന്നെ ധാരാളമായിരുന്നു വിനുവിന് പൂക്കള്‍ ഉള്ള നൈറ്റിയും ഇട്ടു കിടക്കുന്ന തന്‍റെ അനിതയെ കണ്‍ കുളിര്‍ക്കെ കാണാന്‍...അവന്‍ തല ചരിച്ചു വച്ചുകൊണ്ട് അനിതയെ നോക്കി...ചരിഞ്ഞാണ് അവള്‍ കിടക്കുന്നത്...കുഞ്ഞിനെ ഒരു കൈ കൊണ്ട് കെട്ടിപിടിച്ചിട്ടുണ്ട്..നാല് വയസായോ അവളുടെ കുഞ്ഞിനു ..ഹേ അത്രയും ആയി
💬 Comments
View all comments