Chapter Title : അനുവാദത്തിനായി 6 [അച്ചു രാജ്]
കരയല്ലേ വിനു നിന്‍റെ കണ്ണ് നിറഞ്ഞാല്‍ എനിക്ക് സഹിക്കില്ല...നോക്കു വിനു നമുക്ക് ഒരുമിച്ചു ഒരു ജീവിതം തുടങ്ങുമ്പോള്‍ ആണോരുത്തന്‍ ആയാണ് എനിക്ക് നിനെ വേണ്ടത്...നിന്നിലെ എല്ലാ കാമ ചിന്തകളും നിറവേറ്റാന്‍ എനിക്ക് കഴിയുമോ എന്നത് എനിക്ക് സംശയമാണ് എന്നാല്‍ പോലും നിന്നെ എനിക്ക് കഴിയും വിധം ഞാന്‍ സന്തോഷിപ്പിക്കാം പക്ഷെ നീ ആ ഒരു സുഖത്തിനായി മറ്റൊരു ശരീരം ആതാരുടെ ആണെങ്കിലും ആര് നിര്‍ബന്ധിച്ചിട്ടാണെങ്കിലും പോകരുത്...അത് വിനു എനിക്ക് വാക്ക് തരണം” “ഇല്ല അനിത..ആ ലോകത്ത് നിന്നും ഞാന്‍ ഇറങ്ങി വന്നു കഴിഞ്ഞു...എനിക്കിപ്പോള്‍ ആ ചിന്തകള്‍ ഒന്നും തന്നെ ഇല്ല..നിന്നോടുള്ള സ്നേഹം മാത്രമാണ് എന്‍റെ ഇപ്പോളത്തെ ലഹരി..ഒരിക്കല്‍ ഒരാള്‍ ഒരു തെറ്റ് ചെയ്തു എന്ന് കരുതി അതയാള്‍ എന്നും ആ തെറ്റ് തുടരണം എന്നില്ല...നിന്നെപ്പോലെ ...കൂടെ നിന്നു സ്നേഹിക്കാന്‍ ചങ്ക് പറിച്ചു തരാന്‍ ഒരാള്‍ ഉണ്ടായാല്‍ മതി ഈ ലോകത്ത് ആരും ആരെയും ഒന്നും ചെയ്യില്ല...തെറ്റുകള്‍ ആവ്ര്‍ത്തിക്കപ്പെടില്ല:” “ഞാന്‍ നിന്‍റെ കൂടെ എന്നും ഉണ്ടാകും വിനു..മരണത്തിനു മാത്രമേ നമ്മളെ വേര്‍പ്പെടുത്താനാകു ...ഇതെന്‍റെ വാക്കാണ്” അവന്‍റെ നെറുകയില്‍ ചുംബിച്ചപ്പോള്‍ അവളുടെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണ് നീര്‍ തുള്ളികള്‍ അവന്‍റെ കവിളുകളെ തഴുകി കടന്നു പോയി.. “നീ അല്ലാതെ മറ്റൊരു പെണ്ണ് ഇനി എന്‍റെ ജീവിതത്തില്‍ ഉണ്ടാകില്ല ഒരര്‍ത്ഥത്തിലും ഇതെന്റെയും വാക്കാണ് അനിത” അവള്‍ വിനുവിനെ മുറുകെ പുണര്‍ന്നു അവളുടെ ശരീരത്തിന്‍റെ ചൂടില്‍ മയങ്ങി നിന്നു വിനു... “അനിത” “ഉം” “നീ ഇനി ഒന്നിന് വേണ്ടിയും സങ്കടപ്പെടരുത്..എല്ലാത്തിനും ഞാന്‍ കൂടെ ഉണ്ട്” “വിശ്വസിച്ചു പോകുന്നു ഈ വാക്കുകളെ
💬 Comments
View all comments