Chapter Title : അനുവാദത്തിനായി 6 [അച്ചു രാജ്]
“എന്താണ് തുറന്നു പറയു” “ചുമ്മാ ഒന്ന് കണ്ടിട്ട് പോകാന്‍ എന്ന് പറഞ്ഞാ നാന്‍സി കയറി വന്നത് പക്ഷെ അവള്‍ ചില കാര്യങ്ങള്‍ പറഞ്ഞത് നമ്മളെ ബാധിക്കുന്നയാണ്...സത്യത്തില്‍ നിന്നെ ആണ് ബാധിക്കാ പക്ഷെ നിന്‍റെ പ്രശനം എന്‍റെ കൂടെ അല്ലെ” “ഓ ചേച്ചി വളചോടിക്കാതെ കാര്യം പറ എന്തായാലും” “പറയാം..” അലമാരയില്‍ നിന്നും മദ്യത്തിന്‍റെ ബോട്ടില്‍ എടുത്തു രണ്ടു ഗ്ലാസിലേക്കു പകര്‍ന്നു ഒരെണ്ണം വിനുവിന് നേരെ നീട്ടിക്കൊണ്ടു തന്‍റെ ഗ്ലാസിലെ മദ്യം നുണഞ്ഞുകൊണ്ട് ആലീസ് കസേരയിലെക്കിരുന്നു... “വിനു അവള്‍ നമ്മുടെ ശിവന്‍റെ മിസ്സിംഗ് കേസ് അന്വേഷിക്കുന്നുണ്ട്...അവന്‍റെ പേരില്‍ എന്തോ സ്ഥലമുണ്ട് പോലും നമ്മുടെ നാട്ടില്‍ എവിടെയോ ...ഇപ്പൊ അവനെ കാണാതായിട്ട് കുറച്ചു നാള്‍ ആയല്ലോ...അപ്പോള്‍ അതിന്‍റെ പേരില്‍ അവന്‍റെ കുടുംബക്കാര്‍ തമ്മില്‍ എന്തോ കശപിശ നടന്നു..ഇപ്പോള്‍ അവനെ കാണാന്‍ ഇല്ല എന്ന് പറഞു അവര്‍ പരാതി കൊടുത്തു എന്നാ പറയുന്നേ” അത് ആലീസ് പറയുമ്പോള്‍ വിനുവിന്‍റെ മുഖത്തെ ഭാവമാറ്റങ്ങള്‍ നല്ലപ്പോലെ ആലീസ് ശ്രദ്ധിച്ചു...അവന്‍റെ മുഖം ഭയത്താല്‍ നിഴലിക്കുന്ന അടയാളങ്ങള്‍ അവള്‍ ഒപ്പിയെടുത്തു... “എന്ത് പറ്റിടാ അത് പറഞ്ഞപ്പോള്‍ നിനക്കൊരു വല്ലായ്മ” “ഹേ ഒന്നുമില്ല ചേച്ചി..ചേച്ചിക്ക് വെറുതെ തോന്നുണതാ” “ഹേ വെറുതെ തോന്നുതോന്നുമല്ല ...നിന്നെ എനിക്കറിയില്ലേ ..അന്നും നീ എന്തൊക്കെയോ എന്നില്‍ നിന്നും ഒളിക്കുന്നതുപ്പോലെ എനിക്ക് തോന്നിയിരുന്നു പറയെടാ വിനു ..നിനക്ക് നിനക്ക് ഇനി വല്ല കൈയബദ്ധം പറ്റിയോ” “ഇല്ല ചേച്ചി അങ്ങനെ ഒന്നുല പക്ഷെ” “എന്താ ഒരു പക്ഷെ..വിനു എന്തെങ്കിലും ഉണ്ടെങ്കില്‍ പറ...കേസിപ്പോള്‍ നാന്‍സിയുടെ കൈയിലാണ് ...എന്തെങ്കിലും ഉണ്ടെങ്കില്‍ നമുക്ക് ഇവിടെ വച്ചു അത് ഒതുക്കി തീര്‍ക്കാം...സ്ഥലത്തിന്‍റെ കാര്യമായതുകൊണ്ട്
💬 Comments
View all comments