0%

Chapter Title : അനുവാദത്തിനായി 6 [അച്ചു രാജ്]

Author : Achuraj Read All Parts 669

വിനുവിന്‍റെ പെണ്ണ അവള്‍ക്കു ഒന്നും സംഭവിക്കാതെ നോക്കേണ്ടത് എന്‍റെ ഉത്തരവാദിത്വം ആണ്....കുഞ്ഞിനു എങ്ങനുണ്ട് ഇപ്പോള്‍ ഡോക്ടര്‍ എന്താ പറഞ്ഞെ” “സ്കാനിംഗ് എല്ലാം ചെയ്തു റിപ്പോര്‍ട രണ്ടു ദിവസേ കഴിഞ്ഞേ വരൂ കൊടുക്കുന്ന മരുന്ന് തന്നെ കൊടുക്കാന പറഞ്ഞെ” “മം ശെരി നീ ഇപ്പോള്‍ തല്‍ക്കാലം അവളുടെ അടുത്തേക്ക് ചെല്ല് അവളിപ്പോള്‍ നിന്‍റെ സാമിപ്യം ആഗ്രഹിക്കുന്നുണ്ടാകും ...ഇപ്പൊ നീ അവളുടെ അടുത്ത് വേണം..പിന്നെ ഇവിടെ നടന്ന കാര്യങ്ങള്‍ ഒന്നും അവളോട്‌ പറയണ്ട..വെറുതെ അവളെ കൂടി പേടിപ്പിക്കണ്ട ...ഞാനിപ്പോള്‍ തന്നെ നാന്‍സിയെ പോയി കാണാം...എന്നിട്ട് വേണ്ടത് ചെയ്യാം...” “ശെരി ചേച്ചി” അവന്‍ ആലീസിന്‍റെ വാക്കുകള്‍ വിശ്വസിച്ചു കൊണ്ട് പുറത്തേക്കു പോയി...അവന്‍ ബംഗ്ലാവിന്‍റെ ഗേറ്റ് കടന്നു പോയപ്പോള്‍ ആലീസ് പൊട്ടി ചിരിച്ചു....കൈയിലെ മദ്യം വലിച്ചു കുടിച്ചു കൊണ്ട് അവള്‍ ആര്‍ത്തട്ടഹസിച്ചു....അവളുടെ അട്ടഹാസം ആ ബംഗ്ലാവില്‍ മുഴങ്ങി.. ആലീസ് ഫോണ്‍ കറക്കി നാന്‍സിയെ വിളിച്ചു.. “ഹലോ ഹാ ആലീസ് പറയെടോ” “നാന്‍സി വച്ചത് പൂച്ചക്കണെങ്കിലും വന്നു വീണത്‌ പുലിയണല്ലോടോ” “എന്താ മനസിലായില്ല പുലിയോ..:” “ഹാ കുറച്ചു നാളുകള്‍ കൊണ്ട് എന്‍റെ എല്ലാം തട്ടി പറിച്ചെടുത്ത ഒരു വെട്ടപ്പുലി” “നീ തെളിച്ചു പറയെടോ” “പറയാം നീ ഇങ്ങു വാ ...പിന്നെ സിവില്‍ ഡ്രസ്സ്‌ മതി” “ഹാ ശരി താന്‍ വച്ചോ “ കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ നാന്‍സി അവിടേക്ക് വന്നു...നീല ജീനും വെള്ള ടോപ്പും ആയിരുന്നു അവളുടെ വേഷം ..മുടി കുതിരവാലുപ്പോലെ കെട്ടി വച്ചിരിക്കുന്നു... ആലീസിന്‍റെ റൂമിലേക്ക്‌ കയറിയപ്പോള്‍ പുതപ്പിന്‍ ഉള്ളില്‍ നിന്നും തല മാത്രം പുറത്തേക്കിട്ടു കൊണ്ട് ആലീസ് കിടക്കുന്നത് നാന്‍സി കണ്ടു..അവളുടെ

💬 Comments

View all comments