0%

Chapter Title : അനുവാദത്തിനായി 6 [അച്ചു രാജ്]

Author : Achuraj Read All Parts 646

തനിക്കു നേരെ കാണാന്‍ എന്ന രീതിയില്‍ ഒരു ചൂട്ടു വെളിച്ചം വിനു കണ്ടത്...വിനു അതിനു നേരേ നടന്നു...അടുത്ത് ചെന്നപ്പോള്‍ അനിത ആയിരുന്നു....വീട്ടു വേഷത്തില്‍ തന്നെ ആണ് അവള്‍...ആ പൂക്കള്‍ ഉള്ള നൈറ്റി തന്നെ ... അവള്‍ കണ്ടപ്പോള്‍ വിനുവിന്‍റെ കണ്ണ് വിടര്‍ന്നു ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു,മുഖം സ്നേഹം കൊണ്ട് നിറഞ്ഞു..മനസു പ്രണയം കൊണ്ട് തുളുമ്പി... “എന്താ ഇങ്ങനെ നോക്കാന്‍” “ഹേ ഒന്നുമില്ലാടോ...നീ എന്താ ഇവിടെ ഇങ്ങനെ നില്‍ക്കുനെ..എന്തിനാ എന്നെ വിളിച്ചേ..” “എവിടെ ആരുന്നു ഇത്രേം നേരം..ഞാന്‍ എത്ര സമയമായി ഇവിടെ വന്നു നില്‍ക്കുന്നു..” “ഇച്ചിരി പണി കൂടുതല്‍ ഉണ്ടാരുന്നു ഇന്ന് പറയാന്‍ കൂടെ ഒരു സന്തോഷ വാര്‍ത്തയും” “ആഹ അതെന്താ” വിനു ആലീസ് അവനു നല്‍കിയ ഒഫ്ഫറിനെ കുറിച്ച് അനിതയോട് പറഞ്ഞു..മനസില്‍ ചതിയുടെ കളം മണത്തെങ്കിലും പക്ഷെ അനിത മുഖത്ത് കപട സന്തോഷം അണിഞ്ഞു... “കൊള്ളം നല്ല വാര്‍ത്ത ..എന്നിട്ട് ആ സന്തോഷത്തിനു എനിക്കൊന്നും വാങ്ങിചില്ലേ” “മനപൂര്‍വം വാങ്ങിക്കഞ്ഞതാണ്..ഇവിടെ അടുത്തൊന്നും നല്ല സാദനങ്ങള്‍ ഒന്നും ഇല്ല നമുക്ക് നാളെ ടൌണില്‍ പോകാം നിനക്ക് ഇഷ്ട്ടമുള്ളതൊക്കെ അവിടെ നിന്നും വാങ്ങിച്ചോ” അത് കേട്ടപോള്‍ ഏതൊരു പെണ്ണിന്‍റെ പോലെയും അനിതയിലും സന്തോഷം അലതല്ലിയെത്തി...അവള്‍ പുഞ്ചിരിച്ചു കൊണ്ട് അവന്‍റെ കൈയില്‍ പിടിച്ചു അവന്‍ അവളെ അടുത്തേക്ക് വലിച്ചു.. “നില്‍ക്കു...കുറെ പറയാനുണ്ട് എനിക്ക് പിന്നെ ചിലത് തരാനും” “ആഹ എന്നാല്‍ വേഗം ആയിക്കോട്ടെ” “ഇപ്പോള്‍ അല്ല...മോളവിടെ കാത്തിരിക്ക..രാത്രി പുല്ലാരം കുന്നിന്‍റെ അവിടെ വാ...” “ഓഹോ അപ്പോള്‍ എന്നേം കൊല്ലാന്‍ പോകാണോ” “അതെ..എന്താ ചാകാന്‍ പേടി ഉണ്ടോ?” “ഒരു പേടിം ഇല്ല...കൊല്ലുന്നത് നീ അല്ലെ....ഞാന്‍

💬 Comments

View all comments