Chapter Title : അനുവാദത്തിനായി 6 [അച്ചു രാജ്]
റെഡി ആണ്” അത് പറഞ്ഞു വിനു അവളെ മാറോടണച്ചു പിടിച്ചു...അനിത കൂമ്പിയ കണ്ണുകളോടെ അവന്‍റെ നെഞ്ചില്‍ ചാരി നിന്നു...വിനു അവളുടെ നെറുകയില്‍ ചുംബിച്ചപ്പോള്‍ അനിത ഇക്കിളി ഇട്ടുക്കൊണ്ട് അവനെ വിട്ടൊഴിഞ്ഞു.. “പോടാ തെമ്മാടി കുരുത്തക്കേട് കാണിക്കാതെ...പോയി പുല്ലാരം കുന്നില്‍ സ്ത്ലമോരുക്കു....നിനക്കുള്ള എന്‍റെ സമ്മാനം അവിടെ വച്ചു തരാം ..ഈ പ്രകൃതിയെ സാക്ഷിയാക്കി ...മനസിലായോ...” വിനു ചിരിച്ചു കൊണ്ട് തലയാട്ടി...അവനെ ഒരിക്കല്‍ കൂടി പ്രണയ പൂര്‍വ്വം നോക്കികൊണ്ട് അനിത തിരിഞ്ഞു നടന്നു...വിനു വേഗത്തില്‍ തന്നെ വീട്ടില്‍ ചെന്ന് കുളിച്ചു പുതു വസ്ത്രം അണിഞ്ഞുകൊണ്ട് പുല്ലാരം കുന്നിലേക്ക് നടന്നു.. പുല്ലരം കുന്നാണ് ആ കാട്ടിലെ ഏറ്റവും മനോഹരമായ സ്ഥലം...പല തവണ വിനു അവിടെ പോയിട്ടുണ്ട് എങ്കിലും ഇന്നെന്തോ അതിനു ഭംഗി കൂടിയപ്പോലെ തോന്നി വിനുവിന്....ചെറിയൊരു കുന്നാണെങ്കിലും ഇടതൂര്‍ന്ന മരങ്ങള്‍ അവയുടെ സൗന്ദര്യം കൂട്ടുന്നു.... പേര് പോലെ തന്നെ ചെറു പുല്ലുകള്‍ നിറഞ്ഞതാണ് അവിടം...കിടന്നുരുണ്ടാല്‍ ഒരു പഞ്ഞി മെത്തപ്പോലെ അനുഭവപ്പെടും...വിനു അവിടെ ഒരുപാട് തവണ രാത്രി കാലങ്ങള്‍ ശിവനോടൊപ്പം ചിലവഴിചിട്ടുണ്ട് കുട്ടിക്കാലം മുതല്‍ക്കേ...വല്ലാത്തൊരു കാറ്റാണ് അവിടെ വീശാറുള്ളത് എന്ന് ശിവന്‍ ചേട്ടന്‍ ഇടയ്ക്കു പറയും....അടുത്തായി അല്‍പ്പം വലുതായ മൂന്നു കല്ലുകളും ഉണ്ട്...അതില്‍ ഒന്നില്‍ അവനിരുന്നു .. അവിടെ നിന്നും നോക്കിയാല്‍ ആ നാടിന്‍റെ പകുതി കാണാം..നിലാവിന്‍റെ വെളിച്ചം നല്ലപ്പോലെ ഉണ്ട്...ആ കാറ്റിന്‍റെ കുളിരില്‍ വിനു അനിതയെ കാത്തിരുന്നു...ഈ സമയം ലോകം മൊത്തം ഉറങ്ങുകായായിരിക്കും ...ഇവിടെ താന്‍ തന്‍റെ പ്രേയസിയെ കാത്തിരിക്കുന്നു...അവന്‍റെ ചുണ്ടില്‍ പുഞ്ചിരി നിറഞ്ഞു.. അധികം കാത്തിരിക്കേണ്ടി വന്നില്ല കസവുള്ള സാരി ഉടുത്തുകൊണ്ട് കൈയില്‍ ഒരു ചെറിയ ചൂട്ടും അടുത്ത കൈയില്‍
💬 Comments
View all comments