Chapter Title : അനുവാദത്തിനായി 6 [അച്ചു രാജ്]
വച്ചു ആരാധിച്ചോ” വിനു അവളുടെ മുന്നില്‍ മുട്ടുകുത്തി ഇരുന്നു ശേഷം അവളുടെ നനുത്ത കാല്പാധങ്ങള്‍ എടുത്തു കൈവെള്ളയില്‍ വച്ചു....വെട്ടി മിനുക്കിയ ചായം പൂശാത്ത ആ വെളുത്ത പാദങ്ങള്‍ അവന്‍റെ കൈയില്‍ ഇരുന്നു കൊണ്ട് ചെറുതായി വിറച്ചു ... “ആരാധിക്കും...ഉറപ്പായും...എന്‍റെ മനസില്‍ നിനക്കായി ഞാന്‍ പണിഞ്ഞ സവിധത്തില്‍ ഒരു രാജകുമാരി കണക്കെ..അല്ല എന്‍റെ പ്രണയത്തിന്റെ ദേവിയായി നിന്നെ ഞാന്‍ ആരാധിക്കും” “ഹാ എന്താ വിനു ഈ കാണിക്കുന്നേ...എനീക്ക്..ഹാ എണീക്കുന്നെ” അവള്‍ കെഞ്ചി കൊണ്ട് പറഞ്ഞു അവന്‍റെ തലയില്‍ പിടിച്ചു.. “നിനക്കറിയില്ല അനിത ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഈ സന്തോഷം..ഈ ഒരു അനുഭവം...വര്‍ണിക്കാന്‍ കഴിയില്ല വാക്കുകള്‍ കൊണ്ട് എനിക്കത്” അവന്‍റെ കൈ വിട്ടു ഇറങ്ങി അവനെ എണീപ്പിച്ചു അവന്‍റെ മുഖത്തേക്ക് നോക്കി കൊണ്ട് അനിത അല്‍പ്പ സമയം അങ്ങനെ നിന്നു...ഇടയ്ക്കു വീശുന്ന കാറ്റില്‍ ഇളകിയാടിയ വനമരങ്ങളുടെചില്ലകള്‍ അവരുടെ മുകളിലേക്ക് പുഷപ്പ് വൃഷ്ട്ടി നടത്തും പോലെ ഇലകള്‍ പൊഴിച്ചു...അനിത മുകളിലേക്ക് നോക്കി ഒരു നിമിഷം... “വിനു ഇത്രേം വലിയ കാര്യങ്ങള്‍ ഒന്നും നിക്ക് മന്സിലാകുല...ഒന്ന് മാത്രം അറിയാം കളങ്കമില്ലാത്ത ഒരു മനസുണ്ട് അതില്‍ നിന്നോടുള്ള ഒരിക്കലും വറ്റാത്ത സ്നേഹവും..പക്ഷെ വിനു നമുക്ക് ചുറ്റും ശത്രുക്കള്‍ പതിയിരിപ്പുണ്ട് തക്കം കിട്ടിയാല്‍ അവര്‍ നമ്മളെ തമ്മില്‍” ബാക്കി പറയും മുന്നേ വിനു തന്‍റെ ചൂണ്ടു വിരല്‍ അവളുടെ ചുണ്ടില്‍ വച്ചു.. “ഇല്ല അനിതാ ഈ ലോകത്ത് ഒരു ശക്തിക്കും നമ്മളെ വേര്‍തിരിക്കാന്‍ പറ്റില്ല,,അതിനു ഞാന്‍ സമ്മതിക്കില്ല...നമ്മുക്ക് ശത്രുക്കള്‍ ആയി ആരുമില്ല..ഇനി അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ആലീസേച്ചി അതൊക്കെ നോക്കികൊളും” “അവരാണ് ആ ശത്രു
💬 Comments
View all comments