Chapter Title : അനുവാദത്തിനായി 6 [അച്ചു രാജ്]
എങ്കിലോ ആരായിരിക്കും നമ്മളെ രക്ഷിക്കാന്‍ ഉണ്ടാകാ” “ഹാ നീ വല്ലാണ്ട് ചേച്ചിയെ തെറ്റ് ധരിച്ചിരിക്കുന്നു അനിത..ഇന്ന് രാവിലെ കൂടെ നീ കണ്ടയല്ലേ ചേച്ചിയുടെ നമ്മളോടുള്ള സ്നേഹം..പാവമ...ഇല്ലെങ്കില്‍ എന്നെ പോലെ ഒരാള്‍ക്ക് ഇത്രേം കാശിന്റെ ബിസിനെസ് ഒക്കെ തരോ..എനിക്കിത്രേം സ്വാതന്ത്ര്യം തരോ...ചേച്ചിയോട് എനിക്ക് അല്ല നമുക്ക് പറഞ്ഞാലും ചെയ്താലും തീരത്ത അത്രയ്ക്ക് കടപാടുണ്ട് അനിത” വിനുവിനോട് ഇനി ആലീസിനെ കുറിച്ച എന്ത് തന്നെ പറഞ്ഞാലും ഒരുപക്ഷെ അത് ചിലപ്പോള്‍ തങ്ങളുടെ ബന്ധത്തിനെ തന്നെ ബാധിച്ചാലും അവന്‍ അവരെ അവിശ്വസിക്കില്ല എന്നത് അനിതയ്ക്ക് വ്യക്തമായി.. “നീ എന്താ ആലോചിക്കുന്നെ...അനിതാ നീ പേടിക്കണ്ട ഈ ലോകത്ത് ഒരു ശക്തിക്കും നിന്നെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ കഴിയില്ല...അത്രക്കും സ്നേഹമാണ് എനിക്ക് നിന്നോട്” വിനുവിന്‍റെ വാക്കുകള്‍ അവളുടെ മനസില്‍ ഒരുപോലെ സന്തോഷവു, അതുപോലെ ആലീസിന്‍റെ വാക്കുകള്‍ സങ്കടവും ഭീതിയും നിറച്ചു.. “അനിത ..ഇത്രയും കാലത്തെ ജീവിതം കൊണ്ട് ഞാന്‍ പഠിച്ച ഒരു കാര്യമുണ്ട്...എത്ര വലിയ ശത്രുവും നമ്മുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന സമയം ഉണ്ട്...നമ്മുടെ കണ്ണില്‍ ഭയം കാണുന്ന സമയം വരെ മാത്രം...” അനിത അവന്‍റെ നെഞ്ചില്‍ ഒന്നുകൂടി ചേര്‍ന്ന് നിന്നു.. “വിനു സുരക്ഷിതത്വം എന്താണ് എന്നത് ഇപ്പോള്‍ ആണ് എനിക്ക് മനസിലാകുന്നത്..ഈ ലോകത്ത് ഒരു പെണ്ണും ഇതിനെക്കാള്‍ കൂടുതല്‍ ആയി ഒന്നും തന്നെ ഒരാണില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല...ഈ ഒരു സംരക്ഷണം നീ അവള്‍ക്കു കൊടുക്ക് അവള്‍ എന്നും നിന്‍റെ കാല്‍കീഴില്‍ ഉണ്ടാകും” “അല്ല എനിക്ക് എന്തൊക്കെയോ തരാന്നൊക്കെ പറഞ്ഞിരുന്നല്ലോ..എന്ത്യേ അതെല്ലാം” അവളുടെ മുഖം കൈകളില്‍ കോരി എടുത്തുകൊണ്ടു വിനു ചോദിച്ചു..അവള്‍ ചിരിച്ചു
💬 Comments
View all comments