Chapter Title : അനുവാദത്തിനായി 7 [അച്ചു രാജ്]
എന്താ ഒരു വല്ലാത്ത ഭാവം” വിനു ചെന്ന ഉടനെ കുഞ്ഞപ്പനെ ഒന്ന് നോക്കികൊണ്ട് ചോദിച്ചു...അഞ്ജന മരിയക്ക് മുഖം കൊടുക്കാതെ വിനുവിന്‍റെ പിന്നില്‍ ഒളിച്ചു.. “സര്‍...അത്..നമ്മുടെ ഔസേപ്പച്ചന്‍ കൊല്ലപ്പെട്ടു” “വാട്ട്....എപ്പോ..എങ്ങനെ” “ആക്സിടെന്റ്റ് ആയിരുന്നു പക്ഷെ പ്രഥമ ദൃഷ്ട്ടിയാല്‍ കൊലപാതകമാണ് എന്നാണു പോലീസിന്റെ നിഗമനം....പക്ഷെ ഔസേപ്പച്ചന്‍ സ്പോട്ടില്‍ തന്നെ” “ആരുയിരുന്നു ഡ്രൈവര്‍” “അതാണ് മറ്റേരു അത്ഭുതം ...ഇക്കാലമത്രയും ഒറ്റയ്ക്ക് വണ്ടി ഓടിക്കാത്ത അദ്ദേഹം ഇന്ന് വെളുപ്പിന് അഞ്ചു മണി ആകുമ്പോള്‍ വണ്ടി എടുത്തു ഒറ്റയ്ക്ക് പോയെക്കുവായിരുന്നു...അപ്പോളാണ്” “ഔസേപ്പച്ചന്‍ ഒറ്റയ്ക്ക് വണ്ടി ഓടിച്ചോ... എവിടെയാണ് സംഭവം നടന്നത്” “ഇവിടെ അടുത്താണ് ..വണ്ടിപ്പെരിയാറിനടുത്തായിട്ടു” “ഇവിടെ..ഇത്രയും ദൂരം വണ്ടി ഓടിച്ചു ഒറ്റയ്ക്ക്...” “അച്ഛനോ” ഭയപ്പാടോടെ ആണ് അഞ്ജന അത് ചോദിച്ചത്.. “മാം മാധവന്‍ സാര്‍ ഒരു തീര്‍താടനത്തിലാണ് കഴിഞ്ഞ ദിവസം ആണ് പോയത്..അദ്ദേഹം അറിയാതെ സെക്യുരിട്ടിക്കുള്ള ഏര്‍പ്പാട് ഞാന്‍ ചെയ്തിട്ടുണ്ട്” അഞ്ജന ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു...വിനു ചിന്താകുലനായി കാണപ്പെട്ടു.. അവര്‍ വേഗത്തില്‍ തന്നെ തിരികെ പുറപ്പെട്ടു... ഔസേപ്പച്ചന്റെ മരണാനന്തര ചടങ്ങുകള്‍ എല്ലാം തന്നെ വിനു മുന്നിട്ടു നിന്നു നടത്തി...അപ്പോളേക്കും മരണവാര്‍ത്ത അറിഞ്ഞു മാധവനും വന്നിരുന്നു... പോലിസ് അന്വേഷണം തകൃതി ആയി നടക്കുന്നുണ്ട്...പ്രകാശന്റെ ഫോണ്‍ ശബ്ദിച്ചു കൊണ്ടേയിരുന്നു...എല്ലാവരുടെയും ശ്രദ്ധയില്‍ നിന്നും മാറി നിന്നുക്കൊണ്ട് പ്രകാശന്‍ ഫോണ്‍ എടുത്തു “ഹലോ” “ഹെലോ പ്രകാശ്..വെല്‍ ഡെന്‍ മൈ ബോയ്....അപ്പോള്‍ ഔസേപ്പച്ചന്‍ തീര്‍ന്നു അല്ലെ,,,ഗുഡ് വെരി ഗുഡ്...” മായയാണ് വിളിച്ചത്...പ്രകാശന്‍ ഒന്നുംമിണ്ടാതെ നിന്നു.. “ചുറ്റും ആളുകള്‍ ഉണ്ടല്ലേ നിനക്ക് ..അതുകൊണ്ടല്ലേ നീ ഒന്നും മിണ്ടാത്തത് അറിയാം...വൈകുന്നേരം വീട്ടില്‍ വരൂ..നിനക്കായി ഇവിടെ ഒരു കൊച്ചു വിരുന്നോരുക്കിയിട്ടുണ്ട്” ഫോണ്‍ കട്ടായി...പ്രകാശന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍
💬 Comments
View all comments