Chapter Title : അനുവാദത്തിനായി 7 [അച്ചു രാജ്]
അടുത്ത കാള്‍ വന്നു അവന്‍ ഫോണില്‍ നോക്കി സോഫിയ ആണ് “ഹലോ..പ്രകാശേട്ട” “ഉം പറ സോഫി” “നിങ്ങളാണോ...ഇവിടെ മായെചിയും സ്റ്റെല്ലെചിയും ഒക്കെ പറയുന്നു” ‘ഇല്ല മോളെ ഞാന്‍ അല്ല...നീ ആണേ നമ്മുക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളാണെ സത്യം ഞാന്‍ ഒന്നും ചെയ്തില്ല..അല്ലങ്കില്‍ തന്നെ കഴിഞ്ഞ രാത്രി മുഴുവന്‍ നമ്മള്‍ ഒന്നിച്ചല്ലയിരുന്നോ അതിനിടക്ക് ഒരു ഫോണ്‍ പോലും ഞാന്‍ ചെയ്തില്ലലോ പിന്നെ ഞാന്‍ എങ്ങന ചെയ്യാനാ..ഞാന്‍ കരുതിത് അവര്‍ ആരെങ്കിലും ആളെ വിട്ടു ചെയ്യിച്ചതാണെന്നാണ്...” “ഹോ ആശ്വാസം...അവരങ്ങനെ തന്നെ വിശ്വസിച്ചോട്ടെ..പക്ഷെ എനിക്ക് തന്ന വാക്ക് മറക്കല്ലേ” “ഹാ ഇല്ല മോളെ..ഒരിക്കലും ഇല്ല...ദെ ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ വിനു സാര്‍ വിളിക്കുന്നു” ഫോണ്‍ കട്ട ചെയ്തു പ്രകാശന്‍ മുന്നോട്ടു നടന്നു... ചടങ്ങുകള്‍ എല്ലാം കഴിഞു ...ദിവസങ്ങള്‍ പൊഴിഞ്ഞു കൊണ്ടിരുന്നു ...പ്രകാശന്‍ ആണ് ചെയ്തത് എന്ന് വിചാരിച്ചു മായയും സ്റ്റെല്ലയും അവനു പാര്‍ട്ടി ഒരുക്കി...വിനു അന്വേഷണം തുടങ്ങി..മാധവന്‍ നായര്‍ വീണ്ടും തീര്‍താടനത്തിനു ആയി പുറപ്പെട്ടു.. അന്ന് രാവിലെ അഞ്ജനയും മരിയയും വിനുവും പ്രകാശനും ഒരുമിച്ചാണ് ഇറങ്ങിയത്.,..പ്രകാശന്‍ ആണ് വണ്ടി ഓടിക്കുന്നത്...ഫോണ്‍ ആരും കാണാതെ മായയുടെ നമ്പറിലേക്ക് ടൈയല്‍ ചെയ്തു പോക്കെറ്റില്‍ വച്ചു പ്രകാശന്‍.. വണ്ടി മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു...റോഡില്‍ കുറുകെ വീണുകിടക്കുന്ന മരം കണ്ടു കൊണ്ടാണ് പ്രകാശന്‍ വണ്ടി ഒരു ഇടുങ്ങിയ വഴിയിലൂടെ ഓടിച്ചത്..ലാപ്പില്‍ എന്തൊക്കെയോ ചെയ്യുകയാണ് മരിയ....പുറകിലെ സീറ്റില്‍ വിനുവിന്‍റെ നെഞ്ചില്‍ ചാരി കിടക്കുകയാണ് അഞ്ജന...വിനു പുറത്തേക്കു നോക്കി ഇരിക്കുന്നു.. പെട്ടന്ന് വണ്ടി വെട്ടിച്ചുകൊണ്ട് ഒരു പഴയ ബിലിടിങ്ങിലേക്ക് കയറ്റി നിര്‍ത്തി പ്രകാശന്‍ വേഗത്തില്‍ അവിടെ നിന്നും ഡോര്‍ തുറന്നു
💬 Comments
View all comments