അനുവാദത്തിനായി 7 [അച്ചു രാജ്]
“വിനു..ദെ ഒന്ന് വേഗം ഇറങ്ങിക്കെ..ഇതെന്തു കുളിയ നമ്മള്‍ ലെറ്റ് ആകുട്ടോ” അഞ്ജനയുടെ വാക്കുകള്‍ അവന്‍റെ മനസില്‍ ഓടിയെത്തി....ഷവറിന്റെ ചുവട്ടില്‍ ആലോചനകളില്‍ മുഴുകിയ വിനു തല തുവര്‍ത്തി പുറത്തേക്കിറങ്ങി.. റോഡിലൂടെ വണ്ടി അവരെയും കൊണ്ട് പാഞ്ഞു...മായയും പ്രകാശനും ഇന്ന് ജയിലില്‍ ആണ്.... “എങ്ങോട്ടാ അഞ്ചു നമ്മള്‍ പോകുന്നെ” “എവിടെക്കായാല്‍ എന്താ എന്‍റെ കൂടെ അല്ലെ” “അതെ എന്നാലും എന്തിനാ ഇങ്ങനെ ഒരു സര്‍പ്രൈസ്” “പിറനാള്‍ അല്ലെ ഇന്ന് വിനുന്റെ അപ്പൊ ഇച്ചിരി സര്‍പ്രൈസ് ഒക്കെ ആകാം” “ശെരി ..ശെരി” ആ വണ്ടി ചെന്ന് നിന്നത് അവരുടെ തന്നെ ഒരു അനാധാലയത്തിലെക്കാണു...അവരുടെ വണ്ടി കണ്ടതും ധാരാളം കുട്ടികള്‍ ചുറ്റും കൂടി..അവര്‍ക്കായി വാങ്ങിയതെല്ലാം വിനുവും അഞ്ജനയും പകുത്തു കൊടുത്ത്കൊണ്ട് മുന്നോട്ടു നടന്നു... “അഞ്ചുവമ്മേ” പുറകില്‍ നിന്നും കേട്ട വിളി..വിനു തിരിഞ്ഞു നോക്കി...സുന്ദരിയായ ഒരു പെണ്‍കുട്ടി അവരുടെ അടുത്തേക്ക് ഓടി വന്നു..അഞ്ജന അവളെ വാരി പുണര്‍ന്നു....വിനു ആ കുട്ടിയെ സസൂക്ഷ്മ നോക്കി...എവിടെയോ കണ്ടു മറന്ന മുഖം.. “വിനുവച്ചനു എന്നെ മനസിലായില്ല അല്ലെ അഞ്ചുവമ്മെ” “ഉം” “അഞ്ചു ഇത്” “കിങ്ങിണി...അനിതയുടെ” വിനുവിന്‍റെ ശരീത്തിലൂടെ കൊള്ളിയാന്‍ പാഞ്ഞു പോയി...അവന്‍ ആ കുഞ്ഞിനെ വാരി പുണര്‍ന്നു ആ കുഞ്ഞിന്‍റെ കണ്ണുകള്‍ നിറഞ്ഞു.. “നീ എങ്ങനെ...അല്ല അപ്പോള്‍ അനിത” അത് പറഞ്ഞപ്പോള്‍ പക്ഷെ പ്രസന്നമായിരുന്ന അഞ്ജുവിന്റെ മുഖം സങ്കടത്തിലാണ്ടു..വിനുവിന്‍റെ കൈ പിടിച്ചു കൊണ്ട് അഞ്ജന മുന്നോട്ടു നടന്നു...ആ കുരുന്നു വിനുവിന്‍റെ കൈയില്‍ തൂങ്ങി... കുറച്ചകലെ ആയി കണ്ട വീല്‍ചെയറിന്‍റെ അടുത്തേക്ക് അഞ്ജന വിനുവിനെ കൂട്ടി നടന്നു...വിനുവിന് തല ചുറ്റുന്നത് പോലെ തോന്നി...ശൂന്യതയിലേക്ക് നോക്കി ഇരിക്കുന്ന അനിത...ഒന്നും തന്നെ മാറിയിട്ടില്ല..എല്ലാം പഴയപോലെ തന്നെ. “അനിത...അനി” അവളുടെ മുന്നില്‍ മുട്ട് കുത്തി ഇരുന്നുക്കൊണ്ട് വിനു കുലുക്കി വിളിച്ചു..അഞ്ജന അവന്‍റെ ചുമലില്‍ കൈ വച്ചു..വിനുഅവളെ നോക്കി.. “അനിത...അനിത ആരുടേയും വിളികള്‍ ഇനി കേള്‍ക്കില്ല വിനു” “അഞ്ചു..നീ,..എനിക്കൊന്നും”
💬 Comments
View all comments