0%

Chapter Title : അനുവാദത്തിനായി 7 [അച്ചു രാജ്]

Author : Achuraj Read All Parts 611

മനോഹരമായി എങ്ങനെ സ്നേഹിക്കുന്നു എന്നത് സ്നേഹം ഒരിക്കല്‍ പോലും അറിഞ്ഞിട്ടില്ലാത്ത എനിക്ക് അത്ഭുതമായിരുന്നു...” വിനു അഞ്ജനയെ നോക്കി..അവളപ്പോളും കരയുകയാണ്....മരിയ വിനുവിന്‍റെ അടുത്തേക്ക് ഒന്ന് കൂടി കയറി നിന്നു....തോക്ക് വിനുവിന്‍റെ ഹൃദയ ഭാഗത്ത് പതിയെ അമര്‍ത്തി വച്ചു..അവന്‍റെ മുഖത്തേക്ക് നോക്കി.. ‘ധാ ഇവിടെ..ഇവിടെ ഞാന്‍ മാത്രം മതി വിനു....നീ എന്നോട് എല്ലാം പറഞ്ഞു കഴിഞ്ഞ ആ നിമിഷം മുതല്‍ ഞാന്‍ നിന്നെ അറിയാതെ സ്നേഹിച്ചു പോകുവാരുന്നു വിനു..ഓരോര കാരണങ്ങള്‍ പറഞ്ഞു ആലീസില്‍ നിന്നും ഞാന്‍ ഒഴുവായികൊണ്ടിരുന്നു...അതെല്ലാം നിന്‍റെ കൂടെ ജീവിക്കാന്‍ വേണ്ടി ആയിരുന്നു ..നീ അഞ്ജനയെ കുറ്റപ്പെടുത്തിയപോള്‍ എല്ലാം ഞാന്‍ സന്തോഷിച്ചു ..പക്ഷെ ഇപ്പോള്‍..ഇല്ല വിനു നിന്നെ ആര്‍ക്കും ഞാന്‍ കൊടുക്കില്ല..പക്ഷെ നീ എന്‍റെ കൈയില്‍ നിന്നും കൈവിട്ട് പോകുന്നു എന്ന് തോന്നിയപ്പോള്‍ ആണ് എനിക്ക് ഇവളെ കൂടി ഇങ്ങോട്ട് വിളിക്കേണ്ടി വന്നത്..ലോക്കെറിന്റെ സെക്യുരിറ്റി സിസ്റ്റെം പോലും നീ മാറ്റിയപ്പോള്‍ നീ നിക്ക് പൂര്‍ണമായും നഷ്ട്ടപ്പെടുവാന്നു മനസിലായി....എനിക്കതിനു ആകില്ല വിനു..ഇവള്‍ ഈ അഞ്ജന നമുക്കിടയില്‍ വേണ്ട വിനു....നമുക്ക് ഒരുമിച്ചു ജീവിക്കാം..പഴയപ്പോലെ” “പിടിച്ചു വാങ്ങിക്കുന്നതല്ല സ്നേഹം മരിയ” വിനുവിന്‍റെ വായില്‍ നിന്നും ആദ്യത്തെ വാക്കുകള്‍ വീണു “എനികറിയാം വിനു..പക്ഷെ എനിക്കതായാലും കുഴപ്പമില്ല...പക്ഷെ ഒന്നിന് വേണ്ടിയും നിനെ നഷ്ട്ടപ്പെടുത്താന്‍ എനിക്ക് കഴിയില്ല...നമുക്ക് പൈസ ഒന്നും വേണ്ട...നമുക്ക് രണ്ടു പേര്‍ക്കും എവിടേലും പോയി ജീവിക്കാം,,,ആര് തേടി വരാത്ത എവിടേലും...പോകാം വിനു നമുക്ക്...” “മരിയ..നിന്നോളം ഞാന്‍ എന്‍റെ ജീവിതത്തില്‍ ആരെയും വിശ്വസിച്ചിട്ടില്ല..ഈ ലോകത്ത് എന്ത് തെറ്റും ഞാന്‍ പൊറുക്കും ക്ഷേമിക്കും പക്ഷെ വിശ്വാസ വഞ്ചന അതിനു മാത്രം മാപ്പില്ല” “നീ എന്നെ എന്ത് ചെയ്യും

💬 Comments

View all comments