Chapter Title : അനുവാദത്തിനായി 7 [അച്ചു രാജ്]
തന്നു...ഷീ ഇസ് മൈ ഗേള്‍” സോഫിയയെ നോക്കി അത് പറഞ്ഞപ്പോള്‍ സോഫിയ വിനുനെ ചിരിച്ചു കാണിച്ചു..പ്രകാശന്റെ കണ്ണില്‍ നിന്നു കണ്ണ് നീര്‍ പൊഴിഞ്ഞു അവന്‍ തല താഴ്ത്തി.. “നിന്നെ നിന്‍റെ ഭാവങ്ങള്‍ വായിക്കാന്‍ മാത്രമാണ് അഞ്ജനയ്ക്ക് പോലും സംശയം തോന്നാതെ ഞങ്ങള്‍ പോയ സ്ഥലങ്ങളില്‍ എല്ലാം കൊണ്ട് പോയത്..അവിടെ വച്ചു നിന്‍റെ മുന്നില്‍ മനപൂര്‍വമാണ് ഞാന്‍ അഞ്ജനയെ കേട്ടിപിടിച്ചത് എല്ലാം..അത് നിന്നില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഞാന്‍ വായിച്ചറിഞ്ഞതാണ് മരിയ....ഔസേപ്പച്ചന്റെ മരണത്തില്‍ പോലിസ് നട്ടം തിരിഞ്ഞപ്പോള്‍ പക്ഷെ ഞാന്‍ പോയതു ശെരിയായ വഴിയിലാണ്...വ്യക്തമായ അഡ്രെസ്സ് ഇല്ലാത്ത ഔസേപ്പച്ചന്റെ ഫോണിലേക്ക് വന്ന ലാസ്റ്റ് കാള്‍ തപ്പി പോലിസങ്ങു മുംബൈ വരെ പോയപ്പോള്‍ സെക്യുരിറ്റി റീസണിന്റെ പേരില്‍ നിനക്ക് ഞാന്‍ എടുത്ത തന നിന്‍റെ പേര്‍സണല്‍ നമ്പര്‍ ഈ ലോകത്ത് എനിക്ക് മാത്രമേ അറിയൂ മരിയ...അവിടെ നിനക്ക് പിഴച്ചു ...എന്നെ സ്നേഹിച്ച നീ പക്ഷെ എന്നെ തന്നെ” മരിയ പൊട്ടി കരഞ്ഞു...അഞ്ജന മാറി നിന്നു...മായയും പ്രകാശനേയും കൂടെ ഉണ്ടായിരുന്നവര്‍ വീണ്ടും പിടിച്ചു കെട്ടിയിട്ടു..അവര്‍ പോലീസിനു ഫോണ്‍ ചെയ്തു...വിനു മരിയയുടെ അടുത്തേക് ചെന്നു...മുഖം പൊത്തി കരയുന്ന അവളെ അവനാ കൈകള്‍ മാറ്റി അവളുടെ മുഖം കൈകളില്‍ കോരിയെടുത്തു .. “എന്ത് പറ്റി മരിയ നിനക്ക്..ഞാന്‍ നിന്നോട് ഒരായിരം തവണ ആവര്‍ത്തിച്ചതല്ലേ..എനിക്ക് കഴിയില്ല കഴിയില്ല എന്ന്.നിനക്ക് പിന്നെ എവിടെയാടോ പിഴച്ചത്..” മരിയ കരഞ്ഞു കൊണ്ട് വിനുവിനെ നോക്കി....ഒരു നിമിഷം അവളുടെ കണ്ണില്‍ അവനോടുള്ള സ്നേഹം നിറഞ്ഞു വന്നു..വിനുവിന്‍റെ കൈയില്‍ നിന്നു അവള്‍ തോക്ക് തട്ടി പറിച്ചു...സോഫിയ ആ ഒരു ഉദ്യമത്തില്‍ അല്‍പ്പം ദൂരേക്ക് വീണു...വീണ്ടും
💬 Comments
View all comments