0%

Chapter Title : അനുവാദത്തിനായി 7 [അച്ചു രാജ്]

Author : Achuraj Read All Parts 615

ഓടി വന്ന സോഫിയ അവള്‍ക്കു നേരെ തോക്ക് ചൂണ്ടി.... മരിയ പക്ഷെ അവളുടെ കൈയിലെ തോക്ക് അവളുടെ തന്നെ തലയിലേക്ക് വച്ചു.. “മരിയ” “ഇല്ല വിനു..നിന്‍റെ സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ പേറി നാലഴിക്കുള്ളില്‍ ജീവിക്കാന്‍ എനിക്ക് വയ്യ...നീ വീണ്ടും എന്നെ തോല്‍പ്പിച്ചു വിനു..ഇത്രയൊക്കെ ഞാന്‍ നിന്നോട് ചെയ്തിട്ടും നീ വീണ്ടും എന്നെ...വേണ്ട വിനു...നീ ഇല്ലാത്ത നിന്‍റെ സ്നേഹം ഇല്ലാത്ത ലോകത്ത് എനിക്ക് ജീവിക്കണ്ട...അം സോറി ഫോര്‍ എവരിത്തിംഗ് വിനു....എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടവാടോ” “മരിയ നീ പറയുന്നതു കേള്‍ക്കു..വേണ്ടാത്തതൊന്നും ചെയ്യണ്ട” “കണ്ടോ ഇതാണ് നീ വിനു..ഇത്രയൊക്കെ ഞാന്‍ ചെയ്തിട്ടും നീ വീണ്ടും പറയുന്നത് കേട്ടില്ലേ..എന്തിനാ വിനു....അഞ്ജന...എന്നോട് ക്ഷേമിചെക്കെടോ...” അത് പറഞ്ഞും തീരും മുന്നേ മരിയ നിറയൊഴിച്ചു...വിനുവിനോടുള്ള എല്ലാ സ്നേഹവും മനസ്സില്‍ പേറി കൊണ്ട് അവള്‍ താഴേക്കു വീണു..വിനു അവളെ താങ്ങി എടുത്തു...അടയാതെ കിടന്ന ആ കണ്ണുകള്‍ അവനോടു അപ്പോളും പറഞ്ഞു..വിനു ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു ... ---------------------- ദിവസങ്ങള്‍ വീണ്ടും പൊഴിഞ്ഞു വീണു....അന്ന് വിനുവിന്‍റെ പിറന്നാള്‍ ആയിരുന്നു,... “വിനു..ദെ ഒന്ന് വേഗം ഇറങ്ങിക്കെ..ഇതെന്തു കുളിയ നമ്മള്‍ ലെറ്റ് ആകുട്ടോ” അഞ്ജനയുടെ വാക്കുകള്‍ അവന്‍റെ മനസില്‍ ഓടിയെത്തി....ഷവറിന്റെ ചുവട്ടില്‍ ആലോചനകളില്‍ മുഴുകിയ വിനു തല തുവര്‍ത്തി പുറത്തേക്കിറങ്ങി.. റോഡിലൂടെ വണ്ടി അവരെയും കൊണ്ട് പാഞ്ഞു...മായയും പ്രകാശനും ഇന്ന് ജയിലില്‍ ആണ്.... “എങ്ങോട്ടാ അഞ്ചു നമ്മള്‍ പോകുന്നെ” “എവിടെക്കായാല്‍ എന്താ എന്‍റെ കൂടെ അല്ലെ” “അതെ എന്നാലും എന്തിനാ ഇങ്ങനെ ഒരു സര്‍പ്രൈസ്” “പിറനാള്‍ അല്ലെ ഇന്ന് വിനുന്റെ അപ്പൊ ഇച്ചിരി സര്‍പ്രൈസ് ഒക്കെ ആകാം” “ശെരി ..ശെരി” ആ

💬 Comments

View all comments