Chapter Title : അനുവാദത്തിനായി 7 [അച്ചു രാജ്]
വണ്ടി ചെന്ന് നിന്നത് അവരുടെ തന്നെ ഒരു അനാധാലയത്തിലെക്കാണു...അവരുടെ വണ്ടി കണ്ടതും ധാരാളം കുട്ടികള്‍ ചുറ്റും കൂടി..അവര്‍ക്കായി വാങ്ങിയതെല്ലാം വിനുവും അഞ്ജനയും പകുത്തു കൊടുത്ത്കൊണ്ട് മുന്നോട്ടു നടന്നു... “അഞ്ചുവമ്മേ” പുറകില്‍ നിന്നും കേട്ട വിളി..വിനു തിരിഞ്ഞു നോക്കി...സുന്ദരിയായ ഒരു പെണ്‍കുട്ടി അവരുടെ അടുത്തേക്ക് ഓടി വന്നു..അഞ്ജന അവളെ വാരി പുണര്‍ന്നു....വിനു ആ കുട്ടിയെ സസൂക്ഷ്മ നോക്കി...എവിടെയോ കണ്ടു മറന്ന മുഖം.. “വിനുവച്ചനു എന്നെ മനസിലായില്ല അല്ലെ അഞ്ചുവമ്മെ” “ഉം” “അഞ്ചു ഇത്” “കിങ്ങിണി...അനിതയുടെ” വിനുവിന്‍റെ ശരീത്തിലൂടെ കൊള്ളിയാന്‍ പാഞ്ഞു പോയി...അവന്‍ ആ കുഞ്ഞിനെ വാരി പുണര്‍ന്നു ആ കുഞ്ഞിന്‍റെ കണ്ണുകള്‍ നിറഞ്ഞു.. “നീ എങ്ങനെ...അല്ല അപ്പോള്‍ അനിത” അത് പറഞ്ഞപ്പോള്‍ പക്ഷെ പ്രസന്നമായിരുന്ന അഞ്ജുവിന്റെ മുഖം സങ്കടത്തിലാണ്ടു..വിനുവിന്‍റെ കൈ പിടിച്ചു കൊണ്ട് അഞ്ജന മുന്നോട്ടു നടന്നു...ആ കുരുന്നു വിനുവിന്‍റെ കൈയില്‍ തൂങ്ങി... കുറച്ചകലെ ആയി കണ്ട വീല്‍ചെയറിന്‍റെ അടുത്തേക്ക് അഞ്ജന വിനുവിനെ കൂട്ടി നടന്നു...വിനുവിന് തല ചുറ്റുന്നത് പോലെ തോന്നി...ശൂന്യതയിലേക്ക് നോക്കി ഇരിക്കുന്ന അനിത...ഒന്നും തന്നെ മാറിയിട്ടില്ല..എല്ലാം പഴയപോലെ തന്നെ. “അനിത...അനി” അവളുടെ മുന്നില്‍ മുട്ട് കുത്തി ഇരുന്നുക്കൊണ്ട് വിനു കുലുക്കി വിളിച്ചു..അഞ്ജന അവന്‍റെ ചുമലില്‍ കൈ വച്ചു..വിനുഅവളെ നോക്കി.. “അനിത...അനിത ആരുടേയും വിളികള്‍ ഇനി കേള്‍ക്കില്ല വിനു” “അഞ്ചു..നീ,..എനിക്കൊന്നും” “നമ്മുടെ കല്യാണം കഴിഞ്ഞു കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോലെ എന്നെ ഇച്ചിരി പോലും വിനു സ്നേഹിക്കാത്ത്തിന്റെ കാരണം അന്വേഷിച്ചു ഞാന്‍ പോയി...മുഴുവന്‍ കിട്ടിയില്ലങ്കിലും കുറെയൊക്കെ മനസിലായി...അന്ന് മുതല്‍ തിരയുവാ ഞാന്‍ കഴിഞ്ഞ വര്‍ഷമാണ് കണ്ടു കിട്ടിയത്...പക്ഷെ അന്ന് അവിടെ നിന്നും പോയി കിങ്ങിണിയെ വളര്‍ത്താനുള്ള കഷ്ട്ടപാടിനിടക്ക് റോട്ടില്‍
💬 Comments
View all comments