Chapter Title : അനുവാദത്തിനായി 7 [അച്ചു രാജ്]
വച്ചുണ്ടായ ഒരു അപകടം...അത് ജീവിതകാലം മുഴുവന്‍ അവളെ ഇങ്ങനെ ആക്കി” വിതുമ്പി കൊണ്ടാണ് അഞ്ജന അത് പറഞ്ഞത്..വിനു ഭാവങ്ങള്‍ ഇല്ലാതെ കരഞ്ഞു.. “കൊടുക്കാവുന്ന ചികിത്സകള്‍ എല്ലാം കൊടുത്തു....പക്ഷെ..ഈ വീല്‍ചെയര്‍ വിട്ടെനീക്കാണോ എന്തെങ്കിലും പറയാനോ ചെയ്യാനോ അവള്‍ക് കഴിയില്ല” “ഞാന്‍ ചെയ്ത തെറ്റിന്റെ ഫലങ്ങള്‍ എന്നില്‍ ഇങ്ങനെ ഒക്കെ ആണല്ലോ ദൈവമേ നീ തിരിച്ചു തരുന്നത്” ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് വിനു വിതുമ്പി...അവനെ ആശ്വസിപ്പിച്ചു കൊണ്ട് അഞ്ജന അവന്‍റെ ചുമലില്‍ പിടിച്ചു.. “അവളെ പഴയ അനിത ആക്കാം എന്നൊരു വിശ്വാസം ഉണ്ടായിരുന്നു..അതാണ് കണ്ടു കിട്ടിയ ഉടനെ പറയാഞ്ഞത്..പക്ഷെ...” “ഇനി ഒരിക്കലും കാണാന്‍ കഴിയുമെന്ന് പോലും കരുതിയതല്ല..ഇങ്ങനെ എങ്കിലും....ഇതിനൊക്കെ ഞാന്‍ എന്തു പകരം തരും അഞ്ജന നിനക്ക്” വിനുവിന്‍റെ നെറുകില്‍ ചുംബിച്ചു കൊണ്ട് അഞ്ജന അതിനുള്ള മറുപടി നല്‍കി...കിങ്ങിണിയെ നോക്കി വിനു വികാരാതീതനായി...അഞ്ജന അനിതയുടെ വീല്‍ചെയര്‍ മുന്നോട്ടു തള്ളി...ജീവിതത്തിന്‍റെ ചക്രം മുന്നോട്ടു കറങ്ങി കൊണ്ടേയിരുന്നു.. ശുഭം...
💬 Comments
View all comments