Chapter Title : അനുവാദത്തിനായി [അച്ചു രാജ്]
അലങ്കരിച്ചത്... ദിവസങ്ങള്‍ പിന്നിട്ടു കൊണ്ടിരുന്നു വിനുവിന്‍റെ ഓട്ടത്തിന്റെ വേഗതയും വര്‍ദ്ധിച്ചു ..മരിയ എപ്പോളും കൂടെയുണ്ട് കഴുത്തില്‍ ഒരു താലി ചാര്ത്തിയില്ല ശരീരം കൊണ്ട് ഒന്നായില്ല എങ്കിലും ഒരു ഭാര്യ തന്നെ ആയിരുന്നു വിനുവിന് മരിയ സമൂഹത്തിനു മുന്നില്‍ മറ്റൊരു പെണ്ണ് ഭാര്യയായി ഉണ്ടായിരുന്നെങ്കിലും.. വിനുവിന്‍റെ കാര്‍ ആ വലിയ ബംഗ്ലാവിനു മുന്നില്‍ എത്തി നിന്നു.സെക്യുരിറ്റി ഗയിറ്റ് തുറന്നുകൊടുത്തപ്പോള്‍ അവര്‍ക്ക് നേരെ കൈവീശി കാണിക്കാന്‍ വിനു മറന്നില്ല..കാര്‍ പോര്‍ച്ചില്‍ വണ്ടി വന്നു നിന്നപ്പോള്‍ ഒരാളെ അപ്പാടെ വിഴുങ്ങാന്‍ പോന്ന തരത്തില്‍ വലിപ്പമുള്ള കറുത്ത ഒരു നായ ആ വലിയ നായകൂട്ടില്‍ നിന്നും കുറച്ചു , ആ വലിയ ബംഗ്ലാവ് മുഴുവന്റെ അതിന്‍റെ ശബ്ദം മാറ്റൊലി കൊണ്ടു. കാറില്‍ നിന്നു ഇറങ്ങി ആ നായകൂട്ടിലേക്ക് ഒന്ന് കണ്ണ് പായിച്ച വിനു അല്‍പ്പം പുച്ഛത്തോടെ ചിരിച്ചു..അകത്തു നിന്നും വന്ന വാല്യക്കാരന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ മരിയയുടെ കൈയില്‍ നിന്നും ബാഗ് വാങ്ങി അകത്തേക്ക് നടന്നു.കൂടെയുള്ള കാവല്‍ പടയാളികള്‍ നാലുപേരും ആ വലിയ വീടിനടുത്തുള ഔട്ട് ഹൌസിലേക്ക് നടന്നു. വിനു അകത്തേക്ക് കയറിയപ്പോള്‍ തൊട്ടടുത്ത മുറിയില്‍ നിന്നും പണക്കാരന്റെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ഒരാള്‍ ഇറങ്ങി വന്നു...മാധവന്‍...മാധവന്‍ നായര്‍ എന്ന് പറഞ്ഞാല്‍ ആ നാട്ടില്‍ മാത്രമല്ല കേരളത്തില്‍ തന്നെ എണ്ണം പറഞ്ഞ കാശുക്കാരില്‍ ഒരാള്‍ ആണ്.വെളുത്ത ജുംബയും മുണ്ടുമാണ് വേഷം.തല കഷണ്ടി കയറി ഇരിക്കുന്നു, കണ്ണില്‍ ഒരു വട്ട കണ്ണാടിയും വച്ചുകൊണ്ട് അയാള്‍ വിനുവിനെ സസൂക്ഷം നോക്കി.. “മുംബൈ ട്രിപ്പും ക്യാനസലാക്കി അല്ലെ...അത്രക്കെന്താരുന്നു ആവോ തിരക്ക് അങ്ങേക്ക്” പുച്ഛത്തോടെ ഉള്ള മാധവന്‍ നായരുടെ
💬 Comments
View all comments