Chapter Title : അനുവാദത്തിനായി [അച്ചു രാജ്]
ചോദ്യം കേട്ടില്ല എന്ന് നടിച്ചു കൊണ്ട് വിനു അകത്തേക് നടന്നു...കൂടെ മരിയയും..അവളുടെ ഇളകിയാടുന്ന നിത്മ്ഭംത്തിലേക്ക് നോക്കികൊണ്ട് മാധവന്‍ നായര്‍ ഊറി ചിരിച്ചു കൊണ്ട് പുറത്തേക്കു നടന്നു. അടുക്കളയില്‍ നിന്നും വേലക്കാരി രണ്ടു കപ്പ് ചായ വന്നു വിനുവിനും മരിയക്കും കൊടുക്കുമ്പോള്‍ ഗോവണി പടികളെ ചവിട്ടി മെതിക്കുന്ന ശബ്ദത്തോടെ ഒരാള്‍ താഴേക്കു ഇറങ്ങി വന്നു.. മരിയ ബഹുമാന പുരസ്കാരം ചായ അടുത്ത ടേബിളില്‍ വച്ചുക്കൊണ്ട് വിനുവില്‍ നിന്നും അല്‍പ്പം അകന്നു നിന്നു.. കാന്ജീപുരം പട്ടില്‍ പൊതിഞ്ഞു സ്വര്‍ണത്തില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന ഒരു സ്ത്രീ രൂപം..സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എല്ലാം തന്നെ ആവശ്യത്തില്‍ അധികം മുഖത്തണിഞ്ഞിട്ടുണ്ട്..അവളുടെ കണ്ണുകളില്‍ ജ്വലിക്കുന്ന ദേഷ്യവും അറപ്പും വെറുപ്പും കാണാം..കൈയില്‍ ചെറിയൊരു വാനിറ്റി ബാഗും മൊബൈലും പിടിച്ചുക്കൊണ്ടു അവള്‍ വിനുവിന് മുന്നിലേക്ക് വന്നു നിന്നു.. “ഗോമതി..അച്ഛന്‍ എന്ത്യേ?” “ഇപോ അങ്ങോട്ട് പുറത്തേക്കു ഇറങ്ങി കൊച്ചമ്മ” “ഉം ശെരി .ഞാന്‍ ക്ലബ്ബില്‍ പോക അച്ഛന്‍ വരുമ്പോള്‍ പറഞ്ഞേക്ക്” “ശെരി കൊച്ചമ്മ” അത് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ അവരോടു മരിയ വിനയ ഭാവത്തില്‍ പറഞ്ഞു “ഗുഡ് മോര്‍ണിംഗ് മാഡം” മരിയക്ക് അഭിമുഖമായി നിന്നു അവര്‍ പുച്ഛത്തോടെ നോക്കി..ശേഷം വിനുവിനെ കൂടെ നോക്കിക്കൊണ്ട് ചോദിച്ചു “എവിടെ ആയിരുന്നു രണ്ടു ദിവസം” ആ ചോദ്യത്തില്‍ ശാസനയും കല്‍പ്പനയും ദേഷ്യവും സംശയവും നിഴലിച്ചു നിന്നിരുന്നു.. “മൂന്നാറില്‍ ഉണ്ടാരുന്നു മാഡം..” “ഓ അവിടെ ആയിരുന്നോ ..അപ്പൊ പിന്നെ അത്ഭുതപ്പെടാന്‍ ഒന്നുമില്ല ...ആട് കിടന്നിടത്ത് പൂടയുണ്ടോ എന്ന് നോക്കാന്‍ പോയതാരിക്കും അല്ലെ?” വിനുവിന്‍റെ മുഖത്ത് നോക്കി ചോദിച്ച ആ ചോദ്യത്തിന് മരിയ
💬 Comments
View all comments