Chapter Title : അനുവാദത്തിനായി [അച്ചു രാജ്]
തഴുകിയപ്പോള്‍ അത് മറ്റാരും കാണുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ എന്ന വണ്ണം അല്‍പ്പം മാത്രം തുറന്ന കാറിന്റെ വാതില്‍ മരിയ അടച്ചു പിടിച്ചു.. സ്വപ്ന ഭാവം വിട്ടൊഴിഞ്ഞു കൊണ്ട് സ്ഥായീ ഭാവത്തിലേക്കു വന്ന വിനു കാറില്‍ നിന്നും ഇറങ്ങി..തന്‍റെ കറുത്ത സ്യുട്ട് നടുവിലെ ബട്ടന്‍സ് ഇട്ടുക്കൊണ്ട് അയാള്‍ മരിയയെ നോക്കി...അവള്‍ ചെറു പുഞ്ചിരിയോടെ ഇളം നീല നിറത്തില്‍ ഉള്ള റയ്ബാന്‍ ഗ്ലാസ് അവനു നല്‍കി അത് കൂടി വച്ചപ്പോള്‍ വിനോദ് ഭാസ്കര്‍ എന്ന വിനുവിന്‍റെ ആട്യത്വം വീണ്ടും കൂടി... മുന്നോട്ടു കയറി നടക്കാന്‍ ആരംഭിച്ച വിനുവിനെ മുട്ടോളം എത്തുന്ന ചാര കളറില്‍ ഉള്ള വസ്ത്രം അണിഞ്ഞ് തലമുടി ബോബ് ചെയ്ത മരിയ കൈയില്‍ ഒരു ബാഗുമായി അവനു പിന്നിലായി നടന്നപ്പോള്‍ വിനുവിന് ഇരുവശങ്ങളിലും പുറകിലുമായി നാലോളം ആളുകള്‍ ഗുണ്ടകള്‍ക്ക് സമാനമായ ശരീര സാദൃശ്യം പ്രകടിപ്പിച്ചുകൊണ്ട് അവനെ അനുഘമിച്ചു.. മുപ്പതില്‍ പരം നിലകള്‍ ഉള്ള ആ വലിയ കെട്ടിടത്തിന്‍റെ പതിനാറാം നിലയില്‍ ആ ലിഫ്റ്റ് എത്തി നിന്നു.വിനുവും മറ്റുള്ളവരും അതില്‍ നിന്നും ഇറങ്ങി നടന്നു..വലിയൊരു ചില്ല് വാതില്‍ തനിക്കായി തുറന്നു നല്‍കിയ സെക്യുരിറ്റിയെ ചിരിയോടെ നോക്കി കൊണ്ട് വിനു അകത്തേക്ക് നടന്നു... വിനുവിനെ കണ്ടതും വലിയൊരു കൊണ്ഫെറന്‍സ് ടേബിളിനു ചുറ്റും ഇരുന്ന കുറെ ആളുകള്‍ എണീറ്റ് നിന്നു കൊണ്ട് വിനുവിനെ അഭിസംഭോധന ചെയ്തു.. “സോറി ഗയ്സ് ഫോര്‍ ദി ലേറ്റ് ..പ്ലീസ് സിറ്റ്...ഗൌതം വി ക്യാന്‍ സ്റ്റാര്‍ട്ട് ...” ആ മുറിയിലെ വെളിച്ചം അല്‍പ്പം അരണ്ടാതായി മുന്നിലെ പ്രോജെക്ടര്‍ സ്ക്രീനില്‍ എഴുത്തുകള്‍ നിരന്നു..ഗൌതം എന്ന മറ്റൊരു സുമുഖന്‍ പാശ്ചാത്യ
💬 Comments
View all comments