0%

Chapter Title : അനുവാദത്തിനായി [അച്ചു രാജ്]

Author : Achuraj Read All Parts 1.8K

ഭാഷയില്‍ പറഞ്ഞുകൊണ്ടേയിരുന്നു.. പുറത്തെ ഗൈറ്റില്‍ ഡ്രൈവര്‍ സുകുമാരന്‍ എന്ന സുകു ചുണ്ടില്‍ സിഗരറ്റും വച്ചു ആഞ്ഞു വലിച്ചു.. “ആരാ ചേട്ടാ ഇപ്പോള്‍ ആ കയറി പോയത്” പിന്നില്‍ കേട്ട ശബ്ദത്തിനു നേരെ നോക്കികൊണ്ട്‌ സുകു നെറ്റി ചുളിച്ചു.. ‘താന്‍ ഇവിടെ പുതിയതാണോ” തന്‍റെ നേരെ ചോദ്യം ഉയര്‍ത്തിയ ചെറുപ്പക്കാരനായ സെക്യുരിറ്റിയോടു സുകു ചോദിച്ചു “അതെ ചേട്ടാ” “ഹാ എന്നാ കുഴപ്പമില്ല ...നീയും ഞാനും അടക്കം ഒരു പത്തറന്നൂറു പേരുടെ അന്നധാതാവാ ഇപ്പോള്‍ കയറി പോയത് മനസിലായോ” “ദൈവമേ ഇതാണോ വിനു..അല്ല വിനു സാര്‍ ..ഞാന്‍ ആദ്യമായ കാണുന്നെ പുള്ളി വിധേശത്തെവിടെയോ ആണെന്നാണല്ലോ ഇന്നലെ ഇവിടുത്തെ പഴയ ചേട്ടന്‍ പറഞ്ഞത്” “എടാ കൊച്ചനെ എന്തുവാ നിന്‍റെ പേര്?” “പ്രദീപ്‌” ‘”ഹ ...പ്രദീപ്‌ മോനെ ആ പോയത് ലോകം എമ്പാടും ഒരുപാട് ബിസ്സിനെസ് ഉള്ള ഒരാള അദ്ദേഹം ഇന്ന് ഇവിടാരിക്കും നാളെ വേറെ എവിടേലും ആരിക്കും അതൊക്കെ നമ്മള്‍ അറിയണ്ട കാര്യമുണ്ടോ?” “ഇല്ല” “ഹാ മിടുക്കന്‍” “ഹോ ജനിക്കുവാണെങ്കില്‍ അങ്ങേരെ പോലെ ഒക്കെ ജനിക്കണം ..കണ്ടില്ലേ ..എന്നാ ഒരു ഇതാ”’ “എടാ കൊച്ചനെ അങ്ങനെ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണവന്‍ ഒന്നുമല്ല വിനു സാര്‍ ..നല്ലപ്പോലെ കഷ്ട്ടപ്പെട്ട ഈ നിലയില്‍ എത്തിയത് മനസിലായോ” പ്രദീപ് മനസിലായി എന്ന് തല കുലുക്കി കാണിച്ചു .. “എന്നാലും ഇങ്ങനെ ഒക്കെ ആളുകള്‍ കാശുകാര്‍ ആകോ ചേട്ടാ ..നമ്മളൊക്കെയും അദ്ധ്വാനിക്കുന്നവര്‍ അല്ലെ.” “അതൊക്കെ ആകുമെടാ...നിനക്കങ്ങരെ കുറിച്ച് എന്തറിയാം..കഴിഞ്ഞ ആറു കൊല്ലമായി ഞാന്‍ സാറിന്റെ കൂടെ കൂടിയിട്ടു ആ വളര്‍ച്ചയെല്ലാം കണ്‍ കുളിര്‍ക്കെ നിന്നു കണ്ടവന്‍”

💬 Comments

View all comments