Chapter Title : അനുവാദത്തിനായി [അച്ചു രാജ്]
ഉടനെ കാണോ” വണ്ടിയില്‍ നിന്നും ഒരു പെട്ടി ഇറക്കി വച്ചുക്കൊണ്ട് സുകുവാണ് അത് ചോദിച്ചത് “മടക്കം...മടങ്ങാം..രണ്ടു ദിവസം കഴിയട്ടെ സുകുവേട്ട...മനസൊന്നു തണുക്കും വരെ ദാ ആ കാണുന്ന മലയും അതിനു താഴ്വാരത്തുള്ള പുഴയെയും സ്നേഹിച്ചു കൊണ്ട് ഒരു രണ്ടു മൂന്ന് നാള്‍...ഓട്ടങ്ങള്‍ കൂടി കൂടി വരുമ്പോള്‍ വീണു പോകാതിരിക്കാന്‍ ഇടക്കൊന്നു വിശ്രമിക്കാം..അല്ല കുഞ്ഞപ്പ” “പിന്നല്ലാണ്ട്...സുകുമാര നിങ്ങള്‍ വേണമങ്കില്‍ പൊക്കോ കുഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞു വരുന്നുള്ളൂ..മരിയ കുഞ്ഞേ ദെ ആ കഴുത്തില്‍ തൂക്കി ഇട്ടെക്കുന്ന കുന്ത്രാണ്ടം ഇപ്പൊ തന്നെ ഓഫാക്കി വച്ചേക്കു ...അല്ലങ്കില്‍ ഇപ്പൊ വരും അവിടുന്ന് ഇവിടുന്നു എല്ലാം കുഞ്ഞിനെ അന്വേഷിച്ചു വിളികള്‍” മരിയയുടെ കഴുത്തില്‍ തൂങ്ങി കിടന്ന മൊബൈല്‍ നോക്കി കുഞ്ഞപ്പന്‍ അത് പറയുമ്പോള്‍ മരിയക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.. “കുഞ്ഞേ എന്നാ ഞാന്‍ വീടുവരെ ഒന്ന് പോയെച്ചും വന്നാലോ..ഒരാഴ്ചയായി” “അതിനെന്ന ..സുകുവേട്ടന്‍ പോയെച്ചും വാ..വാട്ട് അബൌട്ട് യു മിസ്സ് മരിയ” “അം ടൂ സ്ടയിംഗ് ഹിയര്‍” “എന്നാ പിന്നെ..എപ്പോളാ എന്ന് വച്ചാല്‍ വിളിച്ചാല്‍ മതി..” മരിയ കൊടുത്ത കാശും വാങ്ങിച്ചു സന്തോഷത്തോടെ കാറില്‍ സുകു തിരിച്ചു പോയി..കുഞ്ഞപ്പന്റെ തോളില്‍ കയിട്ടു കൊണ്ട് വിനു അകത്തേക്ക് കയറിപ്പോയി.. രാത്രിയുടെ യാമങ്ങള്‍ നീങ്ങി കൊണ്ടിരുന്നു... ആ വീടിന്‍റെ രണ്ടാം നിലയില്‍ പടിഞ്ഞാറേ ഭാഗത്തെ മുറിയില്‍ വിനു വലിയൊരു ചാര് കസേരയില്‍ ഇരുന്നു..അവന്‍റെ മുന്നിലായി വലിയ ഒരു ബോട്ടില്‍ മദ്യവും അതിനൊപ്പം വേണ്ടതെല്ലാം തന്നെ ഉണ്ടായിരുന്നു... “കുഞ്ഞേ വേറെ വല്ലതും വേണോ ആവൊ” “വേണ്ട കുഞ്ഞപ്പെട്ട...കുഞ്ഞപ്പന്‍ പോകുവാണോ” “ഉവ കാര്‍ത്ത്യാനിക്ക് തീരെ സുഖമില്ല..അതുകൊണ്ട് ഞാന്‍ ..എന്തേലും ഉണ്ടെങ്കില്‍
💬 Comments
View all comments