0%

Chapter Title : അനുവിന്റെ അമ്മ [Just_Us]

Author : Just_Us Read All Parts 168.4K

ഞാൻ അമൽ. കോളേജ് കാലത്തെ ഏറ്റവും നല്ല ഓർമ്മകൾ അനുവിന്റെ കൂടെ ആയിരുന്നു. ഞാൻ ഒരു മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയിരുന്നു.

എന്റെ കൂടെ 10th പഠിച്ച സുഹൃത്തുക്കൾ പല ഡിപ്പാർട്മെന്റുകളിൽ പഠിക്കുന്നുണ്ടായിരുന്നു. അവരുടെ കൂടെ കാന്റീനിലും ക്യാമ്പസ്സിലും കറക്കങ്ങൾ ആയിരുന്നു എന്റെ പ്രധാന നേരംപോക്ക്.

അങ്ങനെ അവരുടെ ക്ലാസ്സിന്റെ മുന്നിൽ നിന്നാണ് ഞാൻ ആദ്യമായി അനുവിനെ കാണുന്നത്. ആദ്യ നോട്ടത്തിൽ തന്നെ അവളുടെ മുഖം എന്റെ മനസ്സിൽ പതിഞ്ഞു.

അങ്ങനെ ഒരു വെള്ളിയാഴ്ച ഞാൻ അവളോട് സംസാരിച്ചു. അവളുടെ ശബ്ദവും കണ്ണുകളും വളരെ ആകർഷനീയമായിരുന്നു. വൈകാതെ തന്നെ ഞാൻ അവളോട് എന്റെ ഇഷ്ടവും തുറന്ന് പറഞ്ഞു.

ആദ്യം അവൾ അതിനോട് താല്പര്യം കാണിച്ചില്ല. എന്നോട് ശക്തമായി തന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞു. പിന്നീട് അവളെ ശല്യം ചെയ്യാൻ ഞാൻ ചെന്നില്ല.

എന്നാലും അവളുടെ ക്ലാസിന്റെ മുന്നിലോടെ പോകുമ്പോൾ എന്റെ കണ്ണ് അവളെ അന്വേഷിക്കുകയായിരുന്നു. എന്നാൽ അധികം വൈകാതെ അവൾ എന്നെ തേടി വന്നു.

എന്നോട് അവൾക്ക് ഇഷ്ടമാണെന്നും, മറ്റുള്ളവർ ഇത് അറിയാൻ പാടില്ല എന്നും പറഞ്ഞു. ആഴ്ചകൾ കൊണ്ട് തന്നെ അവളുടെ സ്വഭാവവും പ്രകൃതവും അവളിലേക്ക് കൂടുതൽ അടുപ്പിച്ചു.

അവൾക് അപ്പോൾ ഫോൺ ഇല്ലായിരുന്നു. അമ്മയുടെ ഫോണിൽ നിന്നാണ് വാട്സാപ് യൂസ് ചെയുന്നത്. ക്രമേണ അടുപ്പം കൂടിയപ്പോൾ അവൾ തന്നെ അമ്മയുടെ നമ്പർ എനിക്ക് തന്നു, ആവിശ്യമുള്ളപ്പോൾ ഞാൻ അങ്ങോട്ട് മെസ്സേജ് അയക്കാമെന്നും പറഞ്ഞു.

എന്നാൽ അവൾ അവളുടെ എല്ലാ കാര്യങ്ങളും വീട്ടിൽ പറയാറുണ്ടായിരുന്നു. ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞത് വരെ. അവൾ എന്നോട് ഇത് മറച്ചുവച്ചിരുന്നു. ഏകദേശം

💬 Comments

View all comments