0%

Chapter Title : അനുവിന്റെ ഔട്ടര്‍കോഴ്സ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 12.8K

തിരിഞ്ഞു .

'' ഷൺമുഖം .. കൊഞ്ചം ചുടുത്തണ്ണി കൊടുങ്കെ ..'''

ശബ്ദം കേട്ട് ജോബിയയാളെ നോക്കിയപ്പോഴാണ് അയാളും ജോബിയെ കാണുന്നത് ..

''അളിയാ ... ''

ഒരേ സമയം ഇരുവരുടെയും ശബ്ദമുയർന്നു . വിരിച്ചുപിടിച്ച കൈകളുമായി ഇരുവരുമോടിയടുത്തു

''എടാ ...നീയെന്ന ഇവിടെ ?''

'' അളിയാ ...ആൽബി ... നീയാണോ ഇവിടെ സ്ഥലോം വില്ലേമൊക്കെയുള്ള മൊതലാളി .. അല്ലാ .. നീയെന്നെത്തി ഇവിടെ ?''

'' അതാര് പറഞ്ഞു അങ്ങനൊരവരാതം ..ഡാ ...അമ്മേടെ വീതമിച്ചിരി സ്ഥലമുണ്ടായിരുന്നു . അത് വിറ്റുകിട്ടിയ പണം ഇവിടെ ഇൻവെസ്റ്റ് ചെയ്തതാ ..സത്യം പറഞ്ഞാൽ ഇൻവെസ്റ്റ് ചെയ്തത് അല്ല .. മാറ്റ കച്ചവടം ...അല്ലാ നീയെന്താ ഇവിടെ ?'''

ആൽബി അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു .

'' എനിക്കൊരു മീറ്റിംഗ് ... മൂന്ന് ദിവസമുണ്ടിവിടെ ... കുനൂര് കമ്പനിവകയൊരു റിസോർട്ട് ഉണ്ട് ... നീ തനിച്ചെയുള്ളോ ? ഫാമിലിയെവിടെ ?പിള്ളേര് ? '' ജോബി ആൽബിയെം കൂട്ടി അവൻ ഇരുന്ന ടേബിളിലേക്ക് നടന്നു

'' ഒരാളെ ഉള്ളേടാ .. UK തന്നെ ... ''

'' ആഹാ .. വൈഫോ ?'

ചോദിച്ചു കഴിഞ്ഞപ്പോൾ ആൽബിയുടെ മുഖം മ്ലാനമാകുന്നത് ജോബി ശ്രദ്ധിച്ചു .

കല്യാണത്തിന് പോയിരുന്നു . UK യിൽ സെറ്റിലായ മാതാപിതാക്കളുടെ ഏകമകൾ . അവനും അതോടെ അങ്ങോട്ട് ചേഞ്ച് ചെയ്‌തു . കോൺടാക്ട് വിടുന്ന നാളുകളിൽ എപ്പോഴോ അവരുമായി അല്പം അലോസരത്തിൽ ആണെന്ന് ആൽബിയുടെ സംസാരത്തിൽ നിന്നും മനസിലായായിരുന്നു . അല്ലെങ്കിലും വിദേശത്തു ജനിച്ചുവളർന്ന ഒരാളുടെ സംസ്കാരം വ്യത്യസ്തമാകുമല്ലോ

💬 Comments

View all comments