Chapter Title : അനുവിന്റെ (ഇന്‍റര്‍) കോഴ്സ്
" എടി ... അഡ്രസ് പറഞ്ഞു തന്നിട്ടുണ്ട് ...ഇവിടെ അടുത്തു തന്നെയാ ...അവന്‍ ആറു കഴിഞ്ഞേ എത്തൂള്ളൂ ..അമ്മ വീട്ടിലുണ്ടെന്ന് .... നമുക്കൊന്ന് കറങ്ങി പതുക്കെ അങ്ങെത്താം '
കറങ്ങുന്നതിനിടെ അഞ്ചര ആയപ്പോള്‍ അവര്‍ ആ വീട്ടിലെത്തി ... നടന്നു തന്നെയാണ് പോയത് ... കാരണം ഹോസ്റ്റലും സെന്ററും കൂട്ടുകാരന്‍റെ വീടും തമ്മില്‍ അഞ്ചു മിനുട്ട് നടക്കാനേ ഉള്ളൂ ...
വാതില്‍ തുറന്നപ്പോ അമ്മ ... പത്തന്‍പത്തിയഞ്ചു വയസു പ്രായം വരും ...
" ങാ ...ജോബീ ..ഇങ്ങെത്തിയോ ...വാ മോളെ ..."
ചിരിച്ചു കൊണ്ടവര്‍ അകത്തേക്ക് ആനയിച്ചു ... അല്‍പ നേരം കഴിഞ്ഞപ്പോഴേ അനുവിന് ആ അമ്മയെ നന്നായി ഇഷ്ടപ്പെട്ടു ...ചിരിച്ചു കൊണ്ടേ സംസാരിക്കൂ ... നല്ല അടുപ്പം ഉള്ളവരെ പോലെ ...
' എന്നാലും നീയിവളെ ഇവിടെ നിര്‍ത്താത്തത് മോശമായി പോയി ....നീ ഞങ്ങളെ അങ്ങനെയാണോ കണ്ടിരിക്കുന്നെ?"
' അയ്യോ ....അത് കൊണ്ടൊന്നുമല്ല അമ്മെ ...അവനിവിടെ തനിച്ചാന്നു ഓര്‍ത്തു .."
" മോളിങ്ങു പോരെ ..എനിക്കൊരു കൂട്ടായല്ലോ ...സംസാരിക്കാനും ഒക്കെ ..പിന്നെ നാട്ടിലെ ഭക്ഷണോം ഉണ്ട് ...അരി വേറെയാന്നെ ഉള്ളൂ ..."
ജോബി ചിരിക്കുന്നത് കണ്ടതെ അനു മനസ്സില്‍ ഓര്‍ത്തു ... ഇത് ഫിക്സ് ആയെന്നു
അമ്മ ചായ എടുക്കാന്‍ പോയപ്പോ അനുവും കൂടെ ചെന്നു...ആകെ രണ്ടു ചെറിയ മുറികള്‍ ..ഒരു ചെറിയ ഹാളും കിച്ചനും...പിന്നെ കോമ്മണ്‍ ബാത്രൂമും ...ഇവിടെ ഈയൊരു സൌകര്യം കിട്ടുന്നത് തന്നെ വലിയ കാര്യമാണ് ....സാധാരണ ഇങ്ങനെയുള്ള വീട്ടിലൊക്കെ അഞ്ചോ അതിലും കൂടുതലോ ആളുകള്‍ കാണും
" അല്‍ബി വരാറായി
💬 Comments
View all comments