0%

Chapter Title : അന്യൻ 2 [No One]

Author : No One Read All Parts 264

ഇതൊക്കെ ശീലമായതിനാൽ അവൻ അതൊന്നും കാര്യമാക്കാതെ പുറത്തേക്ക് പോയി, അവൻ പ്രതീക്ഷിച്ചത് പോലെ തന്നെ അച്ഛൻ പുറത്ത് കസേരയിൽ ഇരിക്കുന്നുണ്ട്. ആ വീട്ടിൽ അവനോട് സ്നേഹം ഉള്ളത് അച്ഛന് മാത്രമാണ്, കുറച്ചു മടിയോടെ ആണെങ്കിലും അവൻ അച്ഛനോട് ആ കാര്യം ചോദിക്കാൻ തന്നെ തീരുമാനിച്ചു

"അച്ഛാ.." അവൻ വിളിച്ചു

"മ്മം " ഒരു മൂളല്ലായിരുന്നു മറുപടി

"ഞാൻ ആരാണ്, ഞാൻ ശരിക്കും നിങ്ങളുടെ മകൻ ആണോ,നിങ്ങൾ എന്നിൽ നിന്ന് എന്തെങ്കിലും മറയ്ക്കുന്നുണ്ടോ" അൽപ്പം മടിയോടെ അവൻ ചോദിച്ചു

"എന്തെ ഇപ്പൊ പെട്ടെന്ന് അങ്ങനെ തോന്നാൻ "

ആദി രാവിലെ നടന്ന കാര്യങ്ങളും കഴിഞ്ഞ കുറച്ചു നാളുകളായി അവന് സംഭവിക്കുന്ന മാറ്റങ്ങളും അച്ഛനോട് പറഞ്ഞു

" നീ പറഞ്ഞത് ശരിയാണ്, നീ ഞങ്ങളുടെ മകനല്ല " അവന്റെ മുഖത്തു നോക്കാതെ അച്ഛൻ പറഞ്ഞു

അത് കേട്ടപ്പോൾ ചെറിയ വിഷമം ഉണ്ടാക്കിയെങ്കിലും അവന് വലിയ അത്ഭുതമൊന്നും തോന്നിയില്ല കാരണം അമ്മയുടെ പെരുമാറ്റത്തിൽ നിന്ന് വളരെ കാലം മുമ്പ് തന്നെ അവനീ സംശയം തോന്നിയിരുന്നു.

"അപ്പോൾ ഞാൻ ആരാണ് " അവൻ ചോദിച്ചു

അച്ഛൻ അവന്റെ നീല കണ്ണുകളിലേക്ക് നോക്കി, എന്നിട്ട് പതിയെ എഴുന്നേറ്റു പുറത്തേക്ക് നടന്നു.

"നീ വാ.." പുറത്തേക്ക് നടക്കുന്നതിനിടയിൽ അച്ഛൻ അവനെ വിളിച്ചു ,

അവൻ അച്ഛനെ പിന്തുടർന്ന്..

തുടരും…

💬 Comments

View all comments