0%

Chapter Title : അന്യൻ 3 [No One]

Author : No One Read All Parts 763

അടിച്ചു, വേദന എടുത്തില്ലെങ്കിലും അത് അവന്റെ മനസ്സിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. അവന്റെ നിറകണ്ണുകൾ നിറഞ്ഞെങ്കിലും സമർത്ഥമായി അവനത് മറച്ചു പിടിച്ചു. അടിയുടെ ഒച്ച കേട്ടുകൊണ്ടാണ് രാജൻ അകത്തോട്ടു കയറി വന്നത്. വന്നതും അയാൾ കാര്യം തിരക്കി.

"നിങ്ങളുടെ മോൻ എന്റെ മോളെ ഒരു കാര്യവുമില്ലാതെ തല്ലി " ആദിക്ക് നേരെ കൈ ചൂണ്ടിക്കൊണ്ട് ശോഭ അലറി

അയാൾ ആദിയെ നോക്കി അവൻ അതെയെന്ന് തലയാട്ടി. അവൻ

"കാര്യമൊന്നും ഇല്ലാതെ ഇവളെ തല്ലില്ലല്ലോ. നീ അവളോട് ചോദിച്ചു നോക്ക് അല്ലെങ്കി വേണ്ട ഞാൻ തന്നെ ചോദിക്കാം" അതും പറഞ്ഞു അയാൾ അവളുടുക്കലേക്ക് ചെന്നു,

"എന്തിനാ മോളെ അവൻ നിന്നെ തല്ലിയെ" തലയിൽ തലോടിക്കൊണ്ടയാൾ ചോദിച്ചു

" എനിക്കറിയില്ല അച്ഛാ ഞാൻ ഇവിടെ ഇരുന്ന് ടിവി കാണുകയായിരുന്നു പെട്ടെന്നാണ് ഇവൻ കയറി വന്നത് വന്നയുടൻ എന്റെ കയ്യിൽ നിന്ന് റിമോട്ട് പിടിച്ചുവാങ്ങാൻ നോക്കി ഞാൻ കൊടുക്കില്ല എന്ന് പറഞ്ഞപ്പോ എന്നെ തല്ലി."അവൾ ഒന്ന് പതറിയെങ്കിലും അച്ഛന്റെ മുഖത്തേക്ക് നോക്കാതെ അവൾ മറുപടി പറഞ്ഞു

"ഒരു റിമോട്ട് വേണ്ടിയാണോ നീ ഇവളെ തല്ലിയത്" രാജന്റെ ശബ്ദമുയർന്നു അയാൾ ആദിയോട് ചോദിച്ചു.

ആദി അവളെ രൂക്ഷമായി നോക്കികൊണ്ട് അതെയെന്ന് തലയാട്ടി.

അവൻറെ നോട്ടം താങ്ങാനാകാതെ അവൾ തലതാഴ്ത്തി.

" കൊച്ചു കുട്ടി ആണോ നീ, ഇനിയെങ്കിലും കുറച്ചു പക്വത കാണിച്ചു കൂടെ കഷ്ടം" അത്രയും പറഞ്ഞുകൊണ്ട് അയാൾ പുറത്തേക്ക് പോയി.

"അങ്ങനെ അങ്ങ് പോയാലോ നീ അവളോട് മാപ്പ് പറഞ്ഞിട്ട് പോയ മതി " റൂമിലേക്ക് പോകാൻ നിന്ന ആദിയെ തടഞ്ഞുകൊണ്ട് ശോഭ

💬 Comments

View all comments