0%

Chapter Title : അന്യൻ 3 [No One]

Author : No One Read All Parts 764

പറഞ്ഞു

ആദി ശോഭയ്ക്കു നേരെ തിരിഞ്ഞു

"മാപ്പ് " നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്തി അവൻ പറഞ്ഞു

"എന്നോടല്ല അവളോട് പറയടാ "അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് ശോഭ രേഖയ്ക്കു നേരെ കൈ ചൂണ്ടി. ആദി രേഖയ്ക്ക് നേരെ നോക്കി, അവൾ ഇപ്പോഴും തലതാഴ്ത്തി നിൽക്കുകയാണ്

"മാപ്പ്" അത്രയും മാത്രം പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നു. ശോഭയുടെ മുഖത്ത് അപ്പോൾ ഒരു വിജയചിരി ഉണ്ടായിരുന്നു. എന്നാൽ രേഖയ്ക്ക് ആശ്വാസമായിരുന്ന ഇത്രയൊക്കെ നാണംകെടുത്തിയിട്ടും തല്ലിയിട്ടും അവൻ സത്യം പറയാത്തതിൽ അവൾക്ക് ആശ്വാസവും അതോടൊപ്പം തന്നെ അശ്ചര്യവും തോന്നി, ഒപ്പം അവനടി കിട്ടിയതിൽ സന്തോഷവും,എന്നാലും മനസ്സിൽ ഏതോ ഒരു കോണിൽ കുറ്റബോധവും അവൾക്ക് തോന്നി.

വളരെയധികം ദേഷ്യത്തിലായിരുന്നു ആദി. അവനൊന്ന് ഉറക്കെ അലറാൻ വരെ തോന്നി പോയി. പെട്ടന്നാണ് റൂമിന്റെ ഡോർ തുറന്നു രാജൻ അങ്ങോട്ട് കയറിവന്നത്. രാജൻ വന്നതും ആദി തല വെട്ടിച്ചു കൊണ്ട് തന്റെ നീരസം പ്രകടിപ്പിച്ചു.

"കേവലം ഒരു റിമോട്ട്ന് വേണ്ടി നീ അവളെ തല്ലില്ല എന്നെനിക്കറിയാം, ആ കാര്യം നീ പറയാൻ മടിക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല അതിനെക്കുറിച്ച് എനിക്ക് അറിയുകയും വേണ്ട പക്ഷേ ഇന്ന് നിന്നെ കുറ്റപ്പെടുത്തുക എന്നതല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു അച്ഛനോട് മോൻ ക്ഷമിക്കടാ "അവൻറെ കയ്യിൽ ഒന്നമർത്തി പിടിച്ച് അയാൾ പുറത്തേക്ക് പോയി

"നിനക്കെന്തുപറ്റിയാലും അവൾക്കെന്ത് പറ്റിയാലും എനിക്ക് ഒരുപോലെയാണ്.നിങ്ങൾ അടി കൂടാതെ എന്നും സന്തോഷത്തോടെ ജീവിക്കുന്ന കാണാനാണ് എനിക്കിഷ്ടം" നടക്കുന്നതിനിടയിൽ അയാൾ കൂടിചേർത്തു. അച്ഛന്റെ വാക്കുകൾ ഒരു പരിധി വരെ അവന് ആശ്വാസം നൽകുന്നതായിരുന്നു.

റോയ്യുടെ വീട്

💬 Comments

View all comments