Chapter Title : അന്യൻ 3 [No One]
:
"ആ നായിൻറെ മോന് എങ്ങനെ എൻറെ മോനെ തല്ലാൻ മാത്രം ധൈര്യം വന്നു " റോയ്യ് കിടക്കുന്ന കട്ടിലിൽ ആഞ്ഞടിച്ചുകൊണ്ട് മാത്തച്ചൻ തന്റെ കലിപ്പുകാട്ടി.
"ഡാ രഘു എൻറെ മോനെ തൊട്ട ആ നാറി ഇനിയീ ഭൂലോകത്ത് ഉണ്ടാവരുത്, തീർക്കണം അവനെ,പിന്നെ അവൾ..
അവൾക്ക് വേണ്ടി ആണല്ലോ അവൻ എന്റെ മോനേ തല്ലിയത്, ആ അവന്റെ മുന്നിലിട്ട് തന്നെ നമ്മക്ക് അവളെ അങ്ങ് സുഖിപ്പിക്കാം. എന്നാൽ വൈകിക്കണ്ട എന്റെ മോനെണീക്കുന്നതിന് മുമ്പ് അവനെ തല്ലിയവന്റെ വേദന കൊണ്ടുള്ള നിലവിളി എനിക്ക് കേൾക്കണം " ഒരു വഷളൻ ചിരിയോടെ മത്തച്ചൻ പറഞ്ഞു.
ശരിയെന്ന് തലയാട്ടിക്കൊണ്ട് രഘു പുറത്തേക്ക് പുറത്തേക്ക് പോയി. വെട്ടയാടാൻ പുതിയ ഇരകളെ കിട്ടിയ സന്തോഷമായിരുന്നു രഘുവിന്. ഒരു സിഗരറ്റെടുത് ചുണ്ടിൽ വച്ചുകൊണ്ടവൻ തന്റെ വേട്ട തുടങ്ങാനയാൾ സജ്ജ്നായി.
വീട്ടിലെ അവസ്ഥയിൽ മാറ്റമൊന്നുമില്ല, എല്ലാം പഴയതു പോലെ തന്നെ ഒരേ വീട്ടിലാണെങ്കിലും അപരിചിതരെ പോലെ കഴിയുന്ന ആദിയും രേഖയും. അന്നത്തെ സംഭവത്തിന് ശേഷം രേഖയ്ക്ക് ആദിടെ മുന്നിൽ വരാൻ തന്നെ മടിയായിരുന്നു.
2 ദിവസങ്ങൾക്ക് ശേഷമുള്ള ഒരു പകൽ:
അകന്ന ബന്ധത്തിലുള്ള ഒരു കല്യാണത്തിന് പോകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു രേഖയും ശോഭയും. അവർ മാത്രമേ വീട്ടിൽ നിന്ന് പോകുന്നുള്ളൂ. കട തുറക്കണ്ടതിനാൽ രാജൻ പോണില്ല. ഇവരുടെ കൂടെ പോകാൻ ആദിക്കും ആദിയെ കൂട്ടാൻ ഇവർക്കും താല്പര്യമില്ലാത്തതിനാൽ ആദിയും കല്യാണത്തിന് പോകുന്നില്ല.
"ഒന്ന് വേഗം നടക്ക് പെണ്ണേ, ഇങ്ങനെ നടന്നാൽ ബസ് കിട്ടുന്ന് എനിക്ക് തോന്നണില്ല " മുമ്പിൽ നടക്കുന്ന ശോഭ തനിക്ക് കുറച്ചു പുറകിലായി
💬 Comments
View all comments