0%

Chapter Title : അന്യൻ 3 [No One]

Author : No One Read All Parts 766

നടക്കുന്ന രേഖയെ നോക്കി വിളിച്ചു പറഞ്ഞു.

"ആ ഇപ്പൊ എനിക്കായി കുറ്റം, നിങ്ങളല്ലേ ഇത്രയും നേരം ആ കണ്ണാടിക്ക് മുന്നിലിരുന്ന് സമയം കൂട്ടിയത്, ഒരുക്കം കണ്ട തോന്നും ഐശ്വര്യ റായിയാന്ന് " അമ്മയെ ഒന്ന് കളിയാക്കാനായി രേഖ പറഞ്ഞു.

" അസൂയപെട്ടിട്ട് കാര്യം ഇല്ല മോളെ, എന്ത് ചെയ്യാനാ നമ്മളൊക്കെ ജന്മനാ സുന്ദരിയായി പോയില്ലേ " ശോഭയും വിട്ടു കൊടുത്തില്ല

"പിന്നെ ഒരു സുന്ദരി വന്നേക്കുന്നു, കണ്ടാലും മതി " ശോഭയെ നോക്കി ചിരിച്ചു കൊണ്ട് രേഖ പറഞ്ഞു.

പെട്ടന്നാണ് ഒരു ഓംനിയുടെ ശബ്ദം രേഖ കേട്ടത്, അവൾ തിരിഞ്ഞു നോക്കുമ്പഴേക്കും, അതവളുടെ അടുത്തെത്തിയിരുന്നു. വണ്ടി അവളുടെ മുന്നിൽ വട്ടം വച്ചു നിന്നതും ബാക്ക് ഡോർ തുറന്നതും അവളെ അതിലേക്ക് പിടിച്ചു വലിച്ചിട്ടതുമെല്ലാം നിമിഷനേരം കൊണ്ടായിരുന്നു.

"അമ്മേ….." എന്നവൾ വിളിച്ചു പൂർത്തിയാക്കും മുന്നേ അവളുടെ വായ് ആരോ പൊത്തിയിരുന്നു

രേഖയുടെ പേടിയോടുകൂടിയുള്ള അമ്മേ എന്നുള്ള വിളി കേട്ട് ശോഭ തിരിയുമ്പോൾ കാണുന്നത് അവളെ ബലമായി വണ്ടിയിൽ കേറ്റുന്ന മല്ലന്മാരെയാണ്.

"മോളെ…." എന്നും വിളിച്ചുകൊണ്ട് ശോഭ അവർക്കരികിലേക്ക് ഓടും മുമ്പ് തന്നെ വണ്ടി അവിടെ നിന്നും പോയിരുന്നു.

ശോഭ വണ്ടിക്ക് പുറകേ ഓഡിയെങ്കിലും, യാധൊരു കാര്യവും ഉണ്ടായിരുന്നില്ല, വണ്ടി ശരവേഗത്തിൽ അവളുടെ കണ്മുന്നിൽ നിന്നും മറഞ്ഞു. എല്ലാം വളരെ പെട്ടന്നായിരുന്നു എന്താണ് സംഭവിക്കുന്നത് എന്നുപോലും ശോഭക്ക് മനസിലാവുന്നുണ്ടായിരുന്നില്ല, എന്നാലും ഒരു മുഖം അവൾ വെക്തമായി കണ്ടിരുന്നു വണ്ടിയുടെ മുൻ സീറ്റിലിരുന്ന രഘുവിന്റെ, അതെ മുത്തച്ഛന്റെ വലം കൈ രഘുവിന്റെ മുഖം. ശോഭയ്ക്ക് തന്റെ കൈ കാലുകൾ തളരുന്ന പോലെ

💬 Comments

View all comments