Chapter Title : അന്യൻ 3 [No One]
തോന്നി, തന്റെ തല കറങ്ങും പോലെ തോന്നി. എന്ത് ചെയ്യണമെന്നറിയാതെയവൾ ആ പൊടിമണ്ണിലിരുന്ന് കരഞ്ഞു. പെട്ടന്നാണ് അവളുട ഫോൺ റിങ് ചെയ്തത്. അതിലവൾ കണ്ടു ' രാജേട്ടൻ കാളിങ് '.
അവൾ തിടുക്കത്തിൽ ഫോൺ എടുത്തു, ഫോൺ എടുത്തതും അവൾ ഒരു പൊട്ടിക്കരച്ചിലായിരുന്നു. മറുസൈഡിലുള്ള കരച്ചിൽ കേട്ട് രാജാൻ കാര്യം തിരക്കി
"രാജേട്ടാ നമ്മുടെ മോള് .." കരച്ചിലിനിടയിലും ശോഭ പറഞ്ഞു
"നമ്മുടെ മോള്ക്ക് .., നമ്മുടെ മോള്ൾക്ക് എന്താ പറ്റിയെ…, തെളിച്ചു പറയടി" രാജന്റെ വാക്കുകളിൽ അയാളുടെ പേടി വ്യെക്തമായിരുന്നു.
വിതുമ്പികൊണ്ടാണെങ്കിലും ശോഭ നടന്ന കാര്യങ്ങൾ രാജനോട് പറഞ്ഞു.
"രാജേട്ടാ പെട്ടന്ന് തന്നെ പോലീസിനെ അറിയിക്ക്, എനിക്കെന്റെ മോളെ കാണണണം രാജേട്ടാ എനിക്കവളെ വേണം"കരച്ചിലടക്കാനാവാതെ ശോഭ വിക്കിവിക്കി പറഞ്ഞു
"മോളെ നമുക്ക് കണ്ടുപിടിക്കാം, നീ ഒന്ന് കരച്ചിൽ നിർത്ത് ശോഭേ, നീ വീട്ടിലോട്ട് പോകാൻ നോക്ക്, വേണ്ടത് ഞാൻ ചെയ്തോളാം"
"പോലീസിനെ വിളിക്ക് രാജേട്ടാ, എത്രയും പെട്ടന്നെന്റെ മോളെ കണ്ടുപിടിച്ച് തരാൻ പറ"
"നീ പറഞ്ഞത് വച്ച് നോക്കുമ്പോ മത്തച്ഛൻ തന്നെയാണ് ഇതിനു പിന്നിൽ, അങ്ങനെയെങ്കിൽ നമ്മൾ പോലീസിനെ വിളിച്ചിട്ട് കാര്യമില്ല "
"പിന്നെ നമ്മൾ എന്ത് ചെയ്യും " ശോഭ ഏങ്ങലടിച്ച് കരയാൻ തുടങ്ങി
മറുസൈഡിൽ നിശബ്ദത മാത്രം…
"ഒരാളുണ്ട്, അവളെ ഇനി രക്ഷിക്കാൻ അവനെക്കൊണ്ട് മാത്രമേ പറ്റു "
"ആര്" ശോഭയിൽ പ്രതീക്ഷയുണർന്നു
"എനിക്ക് മക്കൾ ഒന്നല്ല…, രണ്ടാണ് " അത്രയും മാത്രം പറഞ്ഞു കൊണ്ട് രാജൻ ഫോൺ വച്ചു.
രാജന്റെ വാക്കുകൾ കേട്ടതും ശോഭയ്ക്ക് എന്തോ ഒരാശ്വാസം തോന്നി. ഉള്ളിന്റെയുള്ളിൽ ഒരു
💬 Comments
View all comments