Chapter Title : അന്യൻ 3 [No One]
ഞാനതിൽ തൊട്ട് നോക്കിയതും ഒരു ശബ്ദത്തോടുകൂടി അത് തുറന്നു വന്നു, അകത്തെ കാഴ്ച കണ്ട് ഞാൻ ഞെട്ടി പുറകിലോട്ട് വീണുപോയി,ഒരു 'കുഞ്ഞ് ' എഴുന്നേറ്റ് ഓടാനാണ് ആദ്യം തോന്നിയത് പക്ഷേ ആ കുഞ്ഞിന്റെ നീല കണ്ണുകൾ എന്നെ അവിടെ പിടിച്ചുനിർത്തി ഓമനത്തമുള്ള മുഖത്തേക്ക് ഞാൻ നോക്കി ആ കുഞ്ഞ് എന്നെ നോക്കി ചിരിക്കും പോലെ എനിക്ക് തോന്നി ഞാൻ അവനെ കോരിയെടുത്ത് നെഞ്ചോട് ചേർത്തു തണുപ്പിലും അവൻറെ ചൂട് എൻറെ ഹൃദയത്തെ പതിഞ്മടങ് വേഗത്തിലിടിപ്പിച്ചു, ഞാൻ അവനെയും കൊണ്ട് വീട്ടിലേക്കോടി
"ശോഭേ…എടി ശോഭേ…" ഞാൻ വെപ്രാളത്തിൽ വിളിച്ചു
"എന്താ മനുഷ്യ നിങ്ങൾ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേ" അഴിഞ്ഞുവീണ മുടികെട്ടി കൊണ്ട് അവൾ വാതിൽ തുറന്നു പുറത്തേക്കു വന്നു
എന്റെ കയ്യിലെ കുഞ്ഞിനേ കണ്ട് അവൾ സ്ഥബ്ധയായി നിന്നുപോയി
"ഇത്…ഇത് ആരുടെ കുഞ്ഞാണ്" വാക്കുകൾ കിട്ടുന്നില്ലെങ്കിലും അവൾ വിക്കി വിക്കി ചോദിച്ചു
"അറിയില്ല ജംഗ്ഷനിൽ ഒരു കടയുടെ മുന്നിൽ ആരോ ഉപേക്ഷിച്ചിട്ട് പോയതാണ് ഇവൻ കരയുന്നതു കണ്ടപ്പോൾ ഉപേക്ഷിച്ചിട്ട് വരാൻ എനിക്ക് തോന്നിയില്ല ഇവനെ നമുക്ക് വളർത്താടി നമ്മൾ എത്ര നാളായി ഒരു കുഞ്ഞിനു വേണ്ടി കൊതിക്കുന്നു നമ്മുടെ പ്രാർത്ഥന കേട്ട് ദൈവം തന്നതാവും ഇവനെ,ഇവൻ നമ്മുടെ കുഞ്ഞായി ഇവിടെ വളരട്ടെ "ഞാൻ കണ്ട സത്യങ്ങൾ ആരും വിശ്വസിക്കില്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ ഞാൻ ഇങ്ങനെ ഒരു കള്ളം പറഞ്ഞു, ഞാൻ പറഞ്ഞത് പൂർണ്ണമായി വിശ്വാസം വന്നില്ലെങ്കിലും അവളെനിക്ക് അരികിലേക്ക് വന്ന് കുഞ്ഞിനെ വാങ്ങി
" സുന്ദരൻ അല്ലേ" അവൻറെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവൾ ചോദിച്ചു
💬 Comments
View all comments