Chapter Title : അന്യൻ 3 [No One]
അത് കേട്ട് ഞാനൊന്ന് പുഞ്ചിരിച്ചു
'നിങ്ങൾക്ക് കുട്ടികളുണ്ടാവില്ല' എന്ന ഡോക്ടറുടെ അവസാനവാക്കിൽ തകർന്നുപോയ ഞങ്ങളുടെ വീട്ടിലെ സന്തോഷങ്ങൾ ആ കുഞ്ഞിലൂടെ തിരിച്ചു വരികയായിരുന്നു,എല്ലാം അർത്ഥത്തിലും അവൾ ആ കുഞ്ഞിന് സ്വന്തം അമ്മതന്നെയായിരുന്നു,എന്നെക്കാൾ കൂടുതൽ അവളാ കുഞ്ഞിനെ സ്നേഹിച്ചു. ഞങ്ങളവന് ആദിത്യൻ എന്ന് പേരിട്ടു. അങ്ങനെ മാസങ്ങൾ കടന്നുപോയി അങ്ങനെ ഒരു ദിവസം പെട്ടെന്ന് അവൾ തലചുറ്റി വീണു ഹോസ്പിറ്റലിൽ കൊണ്ടുപോയി അപ്പോഴാണ് അറിഞ്ഞത് അവൾ മൂന്നുമാസം പ്രഗ്നൻറ് ആണെന്ന് ആ വാർത്ത കൂടി അറിഞ്ഞതോടെ വീട്ടിൽ ഉത്സവ പ്രതീതി ആയിരുന്നു, സന്തോഷം മാത്രം നിറഞ്ഞ നാളുകൾ,അങ്ങനെ കൃത്യം ആറു മാസം കൂടി കഴിഞ്ഞതും വീട്ടിൽ പുതിയ ഒരു അതിഥി കൂടി എത്തി ഒരു കൊച്ചു സുന്ദരി കോത ആദ്യത്തെ കുഞ്ഞിനോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന സൗന്ദര്യമുള്ള ഒരു പെൺകുട്ടി, രണ്ടു കുഞ്ഞുങ്ങളെ ഒരുമിച്ച് നോക്കാൻ പറ്റാതായപ്പോഴാണ് അവളുടെ അമ്മയെ വീട്ടിലേക്ക് വിളിച്ചത്, അതായിരുന്നു ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്. അവർക്ക് നിന്നെ ഇഷ്ടമല്ലായിരുന്നു മറ്റൊരു സ്ത്രീയിൽ എനിക്കുണ്ടായ അവിഹിതബന്ധം ആയിട്ടാണ് അവർ നിന്നെ കണ്ടത്, അവരുടെ വെറുപ്പ് അവർ ശോഭയിലും നിറച്ചു, ആദ്യമൊന്നും വിശ്വസിക്കാതിരുന്ന ശോഭ അവരുടെ നിത്യ പരിശ്രമത്തിനൊടുവിൽ നീന്നെ വെറുത്തു തുടങ്ങി, ആ വെറുപ് അവൾ രേഖയിലേക്കും പകർന്നുനൽകി, ബാക്കി ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ " അതും പറഞ്ഞ് അയാളാ പാറയിലേക്ക് കണ്ണുമടച്ച് കിടന്നു,
കഴിഞ്ഞ 20 വർഷമായി താൻ മനസ്സിൽ കൊണ്ടുനടക്കുന്ന ഭാരം ഇറക്കി വെച്ച ആശ്വാസമായിരുന്നു അയാളുടെ മനസ്സു നിറയെ, ഒപ്പം താൻ അന്ന് പറഞ്ഞ നുണയിൽ ഉള്ള കുറ്റബോധവും, ഒരുപക്ഷേ
💬 Comments
View all comments