0%

Chapter Title : അന്യൻ 3 [No One]

Author : No One Read All Parts 772

പുറത്തേക്ക് നോക്കി മത്തച്ഛൻ അലറി.

ഒരാൾ പതിയെ ആ വീടിന്റെ പടികൾ ഓരോന്നായി കയറി വന്നു , വെയിലടിക്കുന്നത് കൊണ്ട് മാത്തച്ഛന് ആദ്യം ആളെ മനസിലായില്ലെങ്കിലും ആദി വീടിനകത്തു കയറിയപ്പോൾ അയാൾക്ക് ആളെ മനസിലായി.

അപ്പോഴാണ് രേഖയും കയറി വന്ന ആളെ കാണുന്നത്, അവളുടെ കണ്ണുകൾ വിടർന്നു, അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.

"ഏട്ടൻ "

"ആദിയേട്ടൻ " വിതുമ്പിക്കൊണ്ടവൾ ആ പേര് വിളിച്ചു.

ആദിയെ കണ്ടതും മത്തച്ഛനവനെ എങ്ങനെയും കൊല്ലാണം എന്ന ഒറ്റ ചിന്തയായിരുന്നു മാനസ്സിൽ,

"അടിച്ചു കൊല്ലാഡാ ഈ നായിന്റെ മോനേ " ആദിക്ക് നേരെ കൈ ചൂണ്ടിക്കൊണ്ടയാൾ അലറി

അവിടെയുണ്ടായിരുന്ന ഇരുപതോളം പോന്ന ഗുണ്ടകൾ ആദിക്ക് നേരെ കുതിച്ചു.

ആദ്യം വന്നവന്റെ മുട്ടിനു തന്നെ ആദി ചവിട്ടി അവൻ മുട്ടോടിഞ്ഞ് നിലത്തു വീണു.രണ്ടാമത് വന്നവന്റെ നെഞ്ചിൽ തന്നെയാണ് ആദി ചവിട്ടിയത്, അവൻ തെറിച്ച് പുറകിലുള്ളവനെ കൂടി ഇടിച്ച് രണ്ടുപേരും ഒരുമിച്ച് നിലത്തു വീണു. നാലാമതുവന്നവന്റെ മുക്കിലും അടുത്തവന്റെ വയറിലും ആഞ്ഞിടിച്ചുകൊണ്ട് ആദി തന്റെ ദേഷ്യം അവരെ അറിയിച്ചു. തികഞ്ഞ അഭ്യാസിയെ പോലെ അവൻ ഓരോരുത്തരെയായി അടിച്ചോതുക്കി, അവന്റെ കയ്യിൽ നിന്ന് അടിവാങ്ങാത്തതായി ആരും ബാക്കിയില്ലായിരുന്നു. ഒരുതവണ ആവന്റെ കയ്യിൽ നിന്നടിവാങ്ങിയവർ പോലും വീണ്ടും എഴുന്നേറ്റ് നില്ക്കാൻ പറ്റാത്ത വിധം തകർന്നിരുന്നു.

ആദിടെ അടി കണ്ട് കിളി പോയ അവസ്ഥയിലായിരുന്നു രേഖ. തന്നെ ആദി രക്ഷിക്കുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, എല്ലാവരെയും ആദി നിഷ്പ്രയാസം അടിച്ചിടുമെന്നവൾക്ക് വിശ്വസിക്കാനേ ആയില്ല

എല്ലാവരും കഴിഞ്ഞപ്പോൾ ആദി മാത്തച്ഛന് നേരെ തിരിഞ്ഞു, തന്റെ ഗുണ്ടകൾ എല്ലാം നിലം പതിച്ചത് കണ്ട മാത്തച്ചൻ

💬 Comments

View all comments