Chapter Title : അന്യൻ 3 [No One]
നവമിഥുനങ്ങൾ ആയിട്ടാണ് തോന്നിയത്, കാരണം അവർ അത്രയ്ക്ക് ചേർച്ചയായിരുന്നു. അവനോടൊപ്പം അമ്പലത്തെ വലംവെക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം അവൾക്ക് തോന്നി. പൂജാരി തന്ന പ്രസാദത്തിൽ നിന്ന് അവൾ പോലുമറിയാതെ അവളുടെ കൈ അവന്റെ നെറ്റിയിൽ ചന്ദനം തൊടുമ്പോൾ അവൾക്കറിയില്ലായിരുന്നു താൻ എന്തിനാണിത്ര സന്തോഷിക്കുന്നതെന്ന്.
അവളുടെ ചൂടുള്ള കൈ തന്റെ നെറ്റിയിൽതണുപ്പേകുമ്പോൾ അതവന്റെ മനസിനെ കുളിരണിയിക്കുന്നതെന്തിനാണെന്ന് അവനും അറിയില്ലായിരുന്നു. തിരിച്ചുള്ള യാത്രയിൽ അവളുടെ കൈ അവന്റെ വയറിൽ അമർന്നതും എവിടെ നിന്നോ ഒരു വിറയൽ അവനനുഭവപെട്ടു. മിററിലൂടെ പുറകിലെക്ക് നോക്കുമ്പോൾ അവളുടെ കണ്ണിൽ കണ്ട തിളക്കം എന്തിനാണെന്നും അവന് മനസിലായില്ല. ആ യാത്ര അവരെ കൂടുതൽ അടുപ്പിച്ചു, പിന്നീടുള്ള ദിവസങ്ങളിൽ അവർ പരസ്പരം മനസിലാക്കിക്കൊണ്ടിരുന്നു. ഒരുപാടു നാളായ്യ് അകന്നു ജീവിച്ച മനസുകൾ അടുത്ത് വരാൻ അതികം സമയം വേണ്ടി വന്നില്ല, തുടക്കത്തിലേ പ്രയാസം മാറിയതും അവൾക്കിപ്പോൾ അവനോട് എന്തും തുറന്നു പറയാം എന്ന അവസ്ഥയാണ് അവന് തിരിച്ചും അങ്ങനെ തന്നെ. സഹോദരങ്ങൾ എന്നതിലുപരി അവർ നല്ല കൂട്ടുകാരായി മാറുകയായിരുന്നു കുറഞ്ഞ കാലം കൊണ്ട് തന്നെ അവർ പിരിയാനാകാത്ത വിധം അടുത്തിരുന്നു. ഇപ്പോൾ എന്ത് പ്രശ്നം ഉണ്ടെങ്കിലും അവൾ ആദ്യം അവനോടാണ് പറയുന്നത്, കരണം അവൾക്കറിയാമായിരുന്നു അവനെക്കാൾ നന്നായി അവളെ മറ്റാർക്കും സഹായിക്കാൻ കഴിയില്ല എന്ന്. കടയിലെ കാര്യങ്ങൾ അവളുമായി ആലോചിച്ചിട്ടാണ് അവനിപ്പോൾ നടപ്പാക്കുന്നത്. അതിന്റെ മാറ്റം കടയിൽ കണ്ടു തുടങ്ങിയിട്ടും ഉണ്ട്.
അങ്ങനെ ഒരു ദിവസം രാത്രി എല്ലാരും ഉറങ്ങി കഴിഞ്ഞ് ആദിടെ ഫോണിലേക്ക് ഒരു കാൾ വന്നു, അത് മാറ്റാരുമല്ല രേഖ തന്നെയാണ്.
"എന്താടി കുരിപ്പേ നിനക്കൊന്നും ഒറക്കം ഇല്ലേ" അവൻ ഉറക്കം പോയ ദേഷ്യത്തിൽ ചോദിച്ചു
"ആദി ഏട്ടോ " അവൾ സ്നേഹത്തോടെ വിളിച്ചു
"എന്താ " അവൻ ഗ്വരവത്തോടെ ചോദിച്ചു
"എട്ടോയ് " അവൾ വീണ്ടും അവനെ വിളിച്ചു
"എന്താണ് വച്ചാൽ പറഞ്ഞു തൊലക്കാടി " അവന് ചൂടായി
"എന്നെ ഒന്ന് പുറത്ത് കൂട്ടിട്ട് പോകുവോ "
വളരെ വിനയത്തോടെ രേഖ ചോദിച്ചു
"ഈ രാത്രീലാ, നിനക്കെന്നാ പ്രാന്താണാ "
"അതെന്താ രാത്രി പോയാൽ, എനിക്കിപ്പോ
💬 Comments
View all comments