Chapter Title : അന്യൻ 3 [No One]
അവർ വീട്ടിലെത്തുമ്പോൾ സമയം കൃത്യം 1 മണിയായിരുന്നു, രാജനും ശോഭയും പുറത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു, അച്ഛനെയും അമ്മയെയും കണ്ടതും രേഖ കരഞ്ഞുകൊണ്ടവർക്ക് നേരെ ഓടി. അവരിരുവരും അവളെ കെട്ടിപിടിച്ച് നെറുകയിൽ മാറി മാറി ചുംബിച്ചു.
"മോളൊരുപാട് പേടിച്ചു പോയല്ലേ "
അവളുടെ തലയിൽ തഴുകിക്കൊണ്ട് രാജൻ ചോദിച്ചു
അവളതെയെന്ന് തലയാട്ടി, ശോഭ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു, രേഖ ശോഭയുടെ നെഞ്ചിൽ ചാരി കിടന്ന് വിതുമ്പി, അതിലുണ്ടായിരുന്നു രണ്ടുപേരും എത്ര പേടിച്ചിരുന്നെന്ന്. രാജനും ആദിയും അത് നോക്കി നിന്നു. ആ കാഴ്ച്ച കണ്ട് ആദിക്കും കണ്ണ് നിറഞ്ഞിരുന്നു അതവർ കാണാതിരിക്കാൻ അവൻ അകത്തോട്ടു കയറാൻ നോക്കിയതും ശോഭ അവന്റെ കയ്യിൽ പിടിച്ചു നിർത്തി,
"മോന് അമ്മയോട് ദേഷ്യമാണെന്നറിയാം, സത്യങ്ങളോക്കെ മനസിലാക്കാൻ അമ്മ ഒരുപാട് വൈകിപ്പോയിടാ, അമ്മ മോനേ ഒരുപാട് ദ്രോഹിച്ചിട്ടിണ്ട്, എന്നാലും എന്റെ മോൾക്ക് ഒരു ആവശ്യം വന്നപ്പോ നീ മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളു. ഇതിനൊക്കെ പകരായിട്ട് നിനക്ക് ഞാൻ എന്താടാ തരേണ്ടത്. " അവന്റെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ടു അവൾ വിഥുമ്പി
"എനിക്കും കൂടി ഇത്തിരി സ്നേഹം തന്നാ മതി അമ്മാ " കണ്ണുനിറഞ്ഞെങ്കിലും അത് മറക്കാൻ ശ്രമിച്ചുകൊണ്ടവൻ പറഞ്ഞു
"നീ എന്റെ പൊന്നുമോനല്ലെടാ " അവനെ തന്റെ നെഞ്ചോട് ചേർത്തവൾ കരഞ്ഞു.
അവനും അവളെ ഇറുക്കെ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു, ഇത്രയും കാലം മനസ്സിൽ കൊണ്ടുനടന്ന വെറുപ്പും വിധ്വേക്ഷവുമെല്ലാം ആ കണ്ണീരിലിലലിഞ്ഞില്ലാതായി.
ആ കാഴ്ച്ച രാജനെയും രേഖയെയും ഏറെ കുളിരണിയിക്കുന്നതായിരുന്നു.
"അമ്മേ എനിക്ക് വിശക്കണു, കഴിക്കാനെന്താ ഇല്ലേ " വയർ തടവിക്കൊണ്ട് ആദി ചോദിച്ചു
"അമ്മ ഒന്നും
💬 Comments
View all comments