Chapter Title : അന്യൻ 3 [No One]
നോക്കണേ " പിരികം പൊക്കികൊണ്ട് രേഖ ചോദിച്ചു.
"കാണാത്ത പലതും കണ്ടപ്പോ അറിയാതെ നോക്കി പോയതാണേ " ചിരിച്ചു കൊണ്ട് രാജൻ പറഞ്ഞു, അത് കേട്ട് ശോഭയും ചിരിച്ചു
തന്നെ കളിയാക്കിയതാണെന്ന് രേഖക്ക് മനസിലായി. "ങ്ഹും " ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയോടെ മുഖം വെട്ടിച്ചുകൊണ്ട് രേഖ ചായയിടാൻ പോയി. അവളുടെ പോക്ക് കണ്ട് രാജനും ശോഭയ്ക്കും വീണ്ടും ചിരി വന്നു.
ആരോ തന്നെ തട്ടി വിളിക്കുന്നതറിഞ്ഞാണ് ആദി കണ്ണു തുറന്നത്. കണ്ണുതുറന്ന അവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു, അവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, സ്വപ്നമാണോ എന്നറിയാൻ അവൻ സ്വന്തം തലക്ക് തന്നെ രണ്ട് തട്ടു കൊടുത്തു.
" ചായ" അവന്റെ കളി കണ്ട് ചിരി വന്നെങ്കിലും, അത് മറച്ചുകൊണ്ട് അവൾ ഗൗരവം നടിച്ചു.
നടക്കുന്നതെന്താണെന്ന് മനസിലാവാതെ ആദി അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
"ഈ ചായ ഒന്ന് പിടിച്ചേ, എനിക്ക് വേറെ പണിയിള്ളതാ " ആദിയും തന്നെ കളിയാക്കുവാണ് എന്ന് കരുതി ദേഷ്യത്തോടെ അവനെ നോക്കികൊണ്ട് അവൾ പറഞ്ഞു.
അവനാ ചായ ഗ്ലാസ്സ് വാങ്ങിയതും അവനെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് അവൾ തിരിഞ്ഞ് നടന്നു.
"ചായയും കുടിച് പല്ലും തേച് പുറത്തേക്ക് വാ അച്ഛൻ വിളിക്കണിണ്ട്." പോകുന്നതിനിടയിൽ അവൾ പറഞ്ഞു.
ആദി പെട്ടന്ന് തന്നെ ചായയും കുടിച്, പല്ലും തേച് പുറത്തേക്ക് വന്നു, രാജൻ പുറത്തുതന്നെ ഇരിക്കുന്നുണ്ടായിരുന്നു.
"വാ ഇരിക്ക് " ആദിയെ കണ്ടതും രാജൻ പറഞ്ഞു, ആദി അവിടെ ഇരുന്നു.
"എന്താ നിന്റെ ഭാവി പരിപാടി, പഠിപ്പൊക്കെ കഴിഞ്ഞില്ലേ ജോലിക്ക് പോകണ്ടേ?" രാജൻ ആദിയോടായി ചോദിച്ചു.
"പോണം, പുറത്ത്
💬 Comments
View all comments