0%

Chapter Title : അന്യൻ 3 [No One]

Author : No One Read All Parts 777

എവിടേലും ജോലിക്ക് നോക്കണിണ്ട് " ആദി പറഞ്ഞു

"എന്നാലിനി അത് വേണ്ട, ഇന്നുമുതൽ എന്റെ കൂടെ നീയും കടയിൽ വരണം, എന്താ പറ്റില്ലാന്നുണ്ടോ "

"ഇല്ല ഞാനും വരാം " ഇന്നലെ വരെ ആദിക്ക്

എങ്ങനെയെങ്കിലും നാട് വിടണം എന്നായിരുന്നു മനസ്സിൽ എന്നാൽ ഇന്നങ്ങനെ അല്ല. അവനും ഈ വീട് ഇഷ്ട്ടപെട്ടുതുടങ്ങി.

"മ്മം , എന്നാ വേഗം പോയി റെഡിയാവാൻ നോക്ക്, ഇന്നുമുതൽ അമ്മ വരണില്ല, അവളെനി കുറച്ചുനാൾ വീട്ടിലിരിക്കട്ടെ " അത്രയും പറഞ്ഞുകൊണ്ട് രാജൻ അകത്തോട്ടു കേറിപ്പോയി. അതിന് പിന്നാലെ ആദിയും റെഡിയാവനായി റൂമിലേക്ക് പോയി.

അന്നുമുതൽ ആദിയും രാജന്റെ കൂടെ കടയിൽ പോകാൻ തുടങ്ങി.

മൂന്നു മാസങ്ങൾക്ക് ശേഷം :

ആദി വരാൻ തുടങ്ങിയെ പിന്നെ രാജന് വലിയ ആശ്വാസമായിരുന്നു, അയാൾക്കിപ്പോൾ കൗണ്ടറിൽ ഇരുന്നാൽ മാത്രം മതി. ബാക്കിയൊക്കെ ആദി നോക്കിക്കോളും എന്ന അവസ്ഥയാണ്. സ്റ്റോക്ക് എടുക്കാൻ പോകുന്നതും, മാർക്കെറ്റിങ്ങും എല്ലാം ആദി തന്നെയാണ് ചെയ്യുന്നത്. അവന്റെ കുറച്ച് ഐഡിയാസ് കൂടിയായതോടെ ഇപ്പോൾ പണ്ടത്തേതിനേക്കാൻ ഇരട്ടി ലഭമാണ്. അവർ കടയോട് ചേർന്ന് തന്നെ പുതിയൊരു റൂം കൂടി വാടകക്കെടുത്ത് കട ഒന്നുകൂടി വിപുലീകരിച്ചു. ആദിക്ക് കുറച്ചു കൂടി എളുപ്പത്തിന് വേണ്ടി രാജൻ അവനൊരു ബൈക്ക് വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചു.

ഇന്നാണ് ആദിയുടെ ബൈക്ക് ഷോറൂമിൽ നിന്നിറക്കുന്നത്. ആദിയും അച്ഛനും സഞ്ജയ്യും കൂടി സഞ്ജയ്യുടെ കാറിലാണ് പോയത്. ഷോറൂമിലെത്തി അവർ നേരേ തങ്ങൾക്ക് വേണ്ടി ഒരുക്കി നിർത്തിയിരിക്കുന്ന ബൈക്കിനടുത്തേക്ക് നടന്നു. വണ്ടി അവിടെ മൂടി വച്ചിരിക്കുകയായിരുന്നു. ആദി വണ്ടിക്കടുത്തേക്ക് നടന്നാ കവർ മാറ്റി.

തന്റെ 'Yamaha MT

💬 Comments

View all comments