Chapter Title : അന്യൻ 3 [No One]
-15 ' കണ്ടവന് സന്തോഷമായി. അച്ഛനും ആദിയും ചേർന്ന് താക്കോൽ വാങ്ങി. ആദി ബൈക്കിലും രാജൻ സഞ്ജയ്‌ടെ കൂടെ കാറിലുമാണ് തിരിച്ചു വന്നത്. വീട്ടിലെത്തിയതും അമ്മയും രേഖയും പുതിയ വണ്ടിക്ക് ചുറ്റും നടന്ന് നോക്കി.
"മര്യാദക്ക് ഓടിച്ചില്ലെങ്കി ഇതിന്റെ താക്കോൽ ഞാനെടുത്ത് വയ്ക്കും " ആദിക്ക് ശോഭ താക്കീത് നൽകി
"ഇല്ലമ്മേ ഞാൻ പാതിയെ പൊക്കോളാം " ആദി വളരെ വിനയത്തോടെ പറഞ്ഞു.
രേഖയ്ക്ക് വണ്ടിയിൽ കേറണമെന്ന് ഉണ്ടായിരുന്നെങ്കിലും പറയാൻ മടി കാരണം അവൾ മിണ്ടിയില്ല.
"നാളെ രാവിലേ തന്നെ വണ്ടി അമ്പലത്തിൽ കൊണ്ടുപോയി പൂജിക്കണം " അവനോട് അതും പറഞ്ഞു കൊണ്ട് ശോഭ പോയി.
പിറ്റേന്ന് രാവിലേ : അമ്പലത്തിൽ പോകാൻ വണ്ടി തിരിക്കുകയായിരുന്നു ആദി. അപ്പോഴാണ് രേഖ അങ്ങോട്ട് വരുന്നത് ആദി കണ്ടത്. ബ്ലൗസും പാവാടയുമാണവളുടെ വേഷം, അവളതിൽ അതിസുന്ദരിയായിരുന്നു. ആദ്യമായിട്ടാ ആദി അവളെ ഇത്ര സുന്ദരിയായി കാണുന്നത്… അല്ല ആദ്യമായിട്ടാണ് അവൻ അവളെ ശ്രദ്ധിക്കുന്നത്, അവളിത്രയും സുന്ദരിയാണെന്ന് അവനിന്നാണറിയുന്നയത്. ആ ഓറഞ്ച് ബ്ലൗസിലും പാവാടയിലും ജ്വലിച്ചു നിൽക്കുന്ന അവളുടെ ഓമനത്തമുള്ള മുഖം, വടിവോത്ത ശരീരം. ചന്തിയിൽ മുട്ടി നിൽക്കുന്ന നീളൻ മുടിയിഴകൾ. അവളുടെ കത്തുന്ന സൗന്ദര്യത്തിൽ ഒരു നിമിഷം അവൻ ലയിച്ചു നിന്നുപോയി.
"മ്മം എന്താ " അവളുടെ പരുങ്ങൽ കണ്ട് അവൻ ചോദിച്ചു.
"എന്നേം കൂട്ടുവോ അമ്പലത്തിലേക്ക്" മടിയുണ്ടെങ്കിലും അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു
അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് അവനാദ്യം ചിരിയാണ് വന്നത്.
"വാ കേറ് " വണ്ടി തിരിച്ചു കൊണ്ട് അവൻ പറഞ്ഞു
അത് കേട്ടതും
💬 Comments
View all comments