0%

Chapter Title : അന്യൻ 3 [No One]

Author : No One Read All Parts 779

അവൾക്ക് വളരെയധികം സന്തോഷമായി, അവൾ ഓടി വന്ന് അവന്റെ ബാക്കിൽ കയറി, ഒരുസൈഡിലേക്ക് ചെരിഞ്ഞിട്ടാണ് ഇരുന്നത്. വണ്ടി നീങ്ങി തുടങ്ങി, ആദ്യമായി ബൈക്കിൽ പോകുന്നതിന്റെ പേടി അവളുടെ മുഖത്തുണ്ടായിരുന്നു, എങ്കിലും അവന്റെ തോളിൽ കൈ പിടിച്ച് അവൾ ആദ്യ ബൈക്ക് യാത്ര ആസ്വദിച്ചു. അമ്പലത്തിലെത്തി അവർ തൊഴാനായി അകത്തോട്ട് നടന്നു. കണ്ടു നിൽക്കുന്ന എല്ലാവർക്കും അവർ നവമിഥുനങ്ങൾ ആയിട്ടാണ് തോന്നിയത്, കാരണം അവർ അത്രയ്ക്ക് ചേർച്ചയായിരുന്നു. അവനോടൊപ്പം അമ്പലത്തെ വലംവെക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം അവൾക്ക് തോന്നി. പൂജാരി തന്ന പ്രസാദത്തിൽ നിന്ന് അവൾ പോലുമറിയാതെ അവളുടെ കൈ അവന്റെ നെറ്റിയിൽ ചന്ദനം തൊടുമ്പോൾ അവൾക്കറിയില്ലായിരുന്നു താൻ എന്തിനാണിത്ര സന്തോഷിക്കുന്നതെന്ന്.

അവളുടെ ചൂടുള്ള കൈ തന്റെ നെറ്റിയിൽതണുപ്പേകുമ്പോൾ അതവന്റെ മനസിനെ കുളിരണിയിക്കുന്നതെന്തിനാണെന്ന് അവനും അറിയില്ലായിരുന്നു. തിരിച്ചുള്ള യാത്രയിൽ അവളുടെ കൈ അവന്റെ വയറിൽ അമർന്നതും എവിടെ നിന്നോ ഒരു വിറയൽ അവനനുഭവപെട്ടു. മിററിലൂടെ പുറകിലെക്ക് നോക്കുമ്പോൾ അവളുടെ കണ്ണിൽ കണ്ട തിളക്കം എന്തിനാണെന്നും അവന് മനസിലായില്ല. ആ യാത്ര അവരെ കൂടുതൽ അടുപ്പിച്ചു, പിന്നീടുള്ള ദിവസങ്ങളിൽ അവർ പരസ്പരം മനസിലാക്കിക്കൊണ്ടിരുന്നു. ഒരുപാടു നാളായ്യ് അകന്നു ജീവിച്ച മനസുകൾ അടുത്ത് വരാൻ അതികം സമയം വേണ്ടി വന്നില്ല, തുടക്കത്തിലേ പ്രയാസം മാറിയതും അവൾക്കിപ്പോൾ അവനോട് എന്തും തുറന്നു പറയാം എന്ന അവസ്ഥയാണ് അവന് തിരിച്ചും അങ്ങനെ തന്നെ. സഹോദരങ്ങൾ എന്നതിലുപരി അവർ നല്ല കൂട്ടുകാരായി മാറുകയായിരുന്നു കുറഞ്ഞ കാലം കൊണ്ട് തന്നെ അവർ പിരിയാനാകാത്ത വിധം അടുത്തിരുന്നു. ഇപ്പോൾ എന്ത് പ്രശ്നം ഉണ്ടെങ്കിലും അവൾ ആദ്യം അവനോടാണ് പറയുന്നത്,

💬 Comments

View all comments