0%

Chapter Title : അന്യൻ 3 [No One]

Author : No One Read All Parts 780

കരണം അവൾക്കറിയാമായിരുന്നു അവനെക്കാൾ നന്നായി അവളെ മറ്റാർക്കും സഹായിക്കാൻ കഴിയില്ല എന്ന്. കടയിലെ കാര്യങ്ങൾ അവളുമായി ആലോചിച്ചിട്ടാണ് അവനിപ്പോൾ നടപ്പാക്കുന്നത്. അതിന്റെ മാറ്റം കടയിൽ കണ്ടു തുടങ്ങിയിട്ടും ഉണ്ട്.

അങ്ങനെ ഒരു ദിവസം രാത്രി എല്ലാരും ഉറങ്ങി കഴിഞ്ഞ് ആദിടെ ഫോണിലേക്ക് ഒരു കാൾ വന്നു, അത് മാറ്റാരുമല്ല രേഖ തന്നെയാണ്.

"എന്താടി കുരിപ്പേ നിനക്കൊന്നും ഒറക്കം ഇല്ലേ" അവൻ ഉറക്കം പോയ ദേഷ്യത്തിൽ ചോദിച്ചു

"ആദി ഏട്ടോ " അവൾ സ്നേഹത്തോടെ വിളിച്ചു

"എന്താ " അവൻ ഗ്വരവത്തോടെ ചോദിച്ചു

"എട്ടോയ് " അവൾ വീണ്ടും അവനെ വിളിച്ചു

"എന്താണ് വച്ചാൽ പറഞ്ഞു തൊലക്കാടി " അവന് ചൂടായി

"എന്നെ ഒന്ന് പുറത്ത് കൂട്ടിട്ട് പോകുവോ "

വളരെ വിനയത്തോടെ രേഖ ചോദിച്ചു

"ഈ രാത്രീലാ, നിനക്കെന്നാ പ്രാന്താണാ "

"അതെന്താ രാത്രി പോയാൽ, എനിക്കിപ്പോ പോണം, എന്റെ നല്ല ഏട്ടനല്ലേ എന്നേ കൊണ്ടൊവോ, പ്ലീസ് "

"എനിക്കൊന്നും പറ്റില്ല എനിക്കൊറങ്ങണം "

"പ്ലീസ് ഏട്ടാ, പ്ലീസ് പ്ലീസ് പ്ലീസ് " അവൾ ഫോണിലൂടെ കെഞ്ചിക്കൊണ്ടിരുന്നു

"ഹോ നാശം… ഒന്ന് നിർത്തുന്നുണ്ടോ നീ, ഞാൻ കൊണ്ടോവാം " അതുംപറഞ്ഞ് അവൻ ഫോണും ബെഡിലേക്കിട്ട് എഴുന്നേറ്റ് പാന്റും വലിച്ചു കെറ്റി ഒരു ബനിയനും എടുത്തിട്ട് പുറത്തിറങ്ങി.

അപ്പോഴേക്കും അവൾ ഒരു ചുരിദാറും തുടയോടോട്ടി കിടക്കുന്ന ഒരു ലെഗിൻസും ഇട്ട് വണ്ടിടെ താക്കോലും കറക്കികൊണ്ട് സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ കയ്യിന്ന് താക്കോലും വാങ്ങി ആവളെയൊന്ന് രൂക്ഷമായി നോക്കി പുറത്തേക്ക് നടന്നു. ഒരു കാര്യം വാശിയിലൂടെ സാധിച്ചെടുത്ത കുട്ടിയുടെ

💬 Comments

View all comments