0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 1 [ടോണി]

Author : tony Read All Parts 1.9K

പോകാമെന്നു വെച്ചു. വെളിയിലിറങ്ങി കടകളുടെ അടുത്തേക്ക് നടക്കുമ്പോൾ ദീപികയെ ഞാൻ വീണ്ടും കണ്ടു.. എന്നെ കണ്ടതും അവൾ എന്റെ നേർക്ക് വേഗത്തിൽ നടന്നു വന്നു..

"സാർ.."

ഞാൻ നിന്നിട്ട് അവളെ നോക്കി. അവളുടെ ഒരു കൈയ്യിൽ കുഞ്ഞും മറ്റേ കയ്യിൽ ഒരു കഷ്ണം കടലാസും ഉണ്ടായിരുന്നു..

"സർ.. എനിക്ക് കുറച്ചു മരുന്നുകൾ വാങ്ങണമായിരുന്നു. പക്ഷേ ആ ATM പ്രവർത്തിക്കുന്നില്ല. ഇനി വേറെ അടിമ എവിടെയാണുള്ളതെന്നറിയില്ല. എനിക്കിപ്പൊ എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല.. ദയവായി എന്നെയൊന്നു സഹായിക്കാമോ?"

അതൊരു ഗുരുതര പ്രശ്‌നമായിരുന്നു.. നമ്മുടെ രാജ്യത്തെ ATM മെഷീനുകളിൽ പകുതിയും അത്യാവശ്യമുള്ളപ്പോൾ പ്രവർത്തിക്കാത്തവ തന്നെയാണ്.. വീണ്ടും ഉള്ളിൽ വന്ന ചെറിയ ചിരി ഒതുക്കിക്കൊണ്ട് ഞാൻ അവളുടെ കയ്യിൽ നിന്നാ പേപ്പർ വാങ്ങിച്ചിട്ട് നേരെ മെഡിക്കൽ സ്റ്റോറിലേക്ക് നടന്നു. അവൾ നിശബ്ദമായി എന്നെ പിന്തുടർന്നു. അവിടെയുള്ള ഫാർമസിസ്റ്റ് ആ മരുന്നുകൾ തിരയാനായി അകത്തേക്ക് പോയപ്പോൾ ഞാൻ അവളുടെ ഭർത്താവിന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചു.

"ഡോക്ടർ പറഞ്ഞു, കാർത്തികിന്റെ സന്ധികൾ വീണ്ടും യഥാർഥ സ്ഥാനത്തു തന്നെ വയ്ക്കാൻ കഴിഞ്ഞെന്ന്.."

അവൾ മറുപടി നൽകി.

"ഓ, ശരിക്കും?.. അതൊരു നല്ല വാർത്തയാണ്. തനിക്ക് ഇനിയെങ്കിലും ഒന്നു സമാധാനത്തോടെ ചിരിക്കാമല്ലോ.."

ഞാൻ അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു.. പതിയെ അവളും..

"കാർത്തിക് നെ കാണാൻ പറ്റിയോ?"

"അതെ, ഇപ്പോൾ ഉറങ്ങുകയാണ്."

"ഉം, അവർ സെഡേഷൻ കൊടുത്തിരിക്കാം.."

"അനസ്തേഷ്യ.."

"ആ അതെ.. എത്രനേരം കൂടി അയാൾക്കിവിടെ കിടക്കേണ്ടി വരുമെന്ന് ചോദിച്ചോ?"

"രണ്ട് മണിക്കൂർ കൂടി."

"ഓകെ."

അപ്പോഴേക്കും മരുന്നും കൊണ്ട് ഫാർമസിസ്റ് എത്തിയിരുന്നു. ഞാനാ ബില്ലടച്ചിട്ട് മരുന്ന് വാങ്ങി. എന്നിട്ട്

💬 Comments

View all comments