0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 1 [ടോണി]

Author : tony Read All Parts 1.9K

അവളോട് താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു.

"കാൽ വഴുതി പടിക്കെട്ടിലേക്ക് വീണതാ.."

"ഓ .."

അവൾ തറയിലേക്ക് നോക്കുന്നത് ഞാൻ കണ്ടു. അവൾ വീണ്ടും കരയാൻ തുടങ്ങുകയായിരുന്നു..

"ഏയ്.. വിഷമിക്കേണ്ട.. അയാൾക്ക് ശരിയാകും.."

ഞാൻ വീണ്ടും താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു. അവൾ വീണ്ടും തലയുയർത്തി എന്റെ കണ്ണിലേക്ക് നോക്കി.. അവളുടെയാ കണ്ണുകൾ നനഞ്ഞിരുന്നു..

ഒരു മണിക്കൂർ കഴിഞ്ഞു. ഒരു പോലീസുകാരൻ വന്നിട്ട് എന്റെ പേര് വിളിച്ചു..

"ക്രിഷ്."

ഞാൻ അയാളുടെ അടുത്തേക്ക് തിരിഞ്ഞു..

"അതെ."

"നിങ്ങളാ ആക്‌സിഡന്റ് കേസിന്റെ കൂടെ വന്ന ആളല്ലേ?"

"അതെ."

"വരൂ.."

ദീപ്തിയുടെ മുഖത്തേക്ക് ഒന്നു നോക്കിയിട്ട് ഞാൻ അയാളോടൊപ്പം പോയി. അടുത്ത ഒരു മണിക്കൂർ സമയം ആ പോലീസുകാരൻ എന്നോട് വീണ്ടും കുറേ ചോദ്യങ്ങൾ ചോദിച്ചു. എന്നെക്കുറിച്ചും അപകടത്തെക്കുറിച്ചും എല്ലാം ഒരു പേപ്പറിൽ എഴുതുന്നുന്നുണ്ടായിരുന്നു. ഞാൻ നേരത്തെ കൊടുത്ത റിപ്പോർട്ട് ഇവന്മാരുടെ കയ്യീന്നു കാണാതെ വല്ലോം പോയതാണോയെന്നു ഞാൻ ചിന്തിച്ചുകൊണ്ട് അടക്കി ചിരിച്ചു..

ഒരു സുഹൃത്തിന്റെ വിവാഹത്തിനായി ഞാൻ അവിടെയുണ്ടാവുമെന്നും രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചു പോകണമായിരുന്നുവെന്നും ഞാനയാളോട് പറഞ്ഞു. അയാൾ അതും രേഖപ്പെടുത്തി. എനിക്ക് പെട്ടെന്നങ്ങനെ തിരിച്ചു പോകാൻ കഴിയില്ലെന്ന് അയാൾ പറയുമെന്നാണു ഞാൻ വിചാരിച്ചത്. എങ്കിലും അങ്ങനെയൊന്നും ഉണ്ടായില്ല. അയാൾ തന്റെ പ്രാഥമിക ജോലി പൂർത്തിയാക്കിയിട്ട് എന്നെ വിട്ടു. ഞാൻ തിരിച്ചു പോകുന്നതുവരെ ആശുപത്രിയിൽ ഉണ്ടായിരിക്കണമെന്നു മാത്രം ആവശ്യപ്പെട്ടു. ഞാൻ ശെരിയെന്നു പറഞ്ഞു നടന്നു.

ആദ്യം ഞാൻ നേരെ ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകാമെന്ന് കരുതി. അപ്പോഴേക്കും 3 മണി ആയിരുന്നു. എനിക്ക് വളരെ വിശക്കുന്നുണ്ടായിരുന്നു. പിന്നെ എന്തായാലും ഉച്ചഭക്ഷണം കഴിച്ചിട്ട് അങ്ങോട്ട്

💬 Comments

View all comments