0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 1 [ടോണി]

Author : tony Read All Parts 1.9K

പെട്ടെന്ന് ദേഷ്യപ്പെട്ടു പോയതാണ്.."

സംസാരിക്കുമ്പോൾ അവളെന്റെ കണ്ണുകളിലേക്ക് നോക്കി..

"ഞാൻ ഉറക്കമുണർന്നപ്പോൾ എനിക്ക് നിങ്ങളെ അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല.. എന്റെ മോനെയും.. ഞാൻ വിചാരിച്ചു..."

അവൾ നിർത്തി. എനിക്കത്രയും മതിയായിരുന്നു.. തൃപ്തിയായി..

"..വിചാരിച്ചു, ഞാൻ നിങ്ങളുടെ കുട്ടിയെയും എടുത്തു കൊണ്ട് മുങ്ങിയെന്ന്, അല്ലേ..?"

ഞാനെന്റെ കോപം മറച്ചുവെച്ചില്ല.

"എന്നോടു ക്ഷമിക്കണം സാർ.. ഞാനങ്ങനെ.. അങ്ങനെ ചിന്തിച്ചു പോയി.."

അവൾ നിസ്സഹായയായി പറഞ്ഞു കൊണ്ട് എന്നെ നോക്കി.. എന്നാൽ അവളുടെ സാന്നിധ്യം പൂർണ്ണമായും നിരാകരിച്ചു കൊണ്ട് ഞാൻ മുന്നിലേക്ക് നടക്കാൻ തുടങ്ങി. ഓപ്പറേഷൻ തിയേറ്ററിനു മുന്നിലെത്തുന്നതുവരെ അവളും തല താഴ്ത്തിക്കൊണ്ട് എന്റെ പുറകിലായി നടന്നു..

നഴ്സ് ഉടൻ വെളിയിൽ വന്നു. ഞാൻ അവരുടെ കയ്യിൽ ആ പാക്കറ്റ് കൊടുത്തു. അവരതും കൊണ്ട് വീണ്ടും അകത്തേക്ക് പോയി. അരമണിക്കൂറിനു ശേഷം ഡോക്ടർ പുറത്തേക്ക് വന്നു. അദ്ദേഹം ഒരു ജൂനിയർ ഡോക്ടറാണെന്നെനിക്കു തോന്നി. ദീപിക എന്റെ അരികിൽ തല താഴ്ത്തി നിൽക്കുമ്പോൾ അദ്ദേഹം വന്ന് എന്നോടു നേരിട്ട് സംസാരിച്ചു..

"കാർത്തിക് ന്റെ സന്ധികൾ പിന്നോട്ട് നിവർത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അതല്പം കഠിനമാണ്.. എന്നാലും പ്രതീക്ഷ കൈ വിടേണ്ട.. അത് പ്രവർത്തിക്കുന്നുണ്ടെങ്കിൽ നമുക്കത് തിരികെ വയ്ക്കാം. തുടർന്ന് ഞങ്ങളവിടെ ആ സ്റ്റെബിലൈസർ ഉപയോഗിക്കും. അല്ലാത്തപക്ഷം അയാൾക്കൊരു ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.. പക്ഷെ ഇനി കൈകളും തോളും മുമ്പത്തെപ്പോലെ അനായാസമായി ചലിപ്പിക്കാനൊക്കുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല.. ഞങ്ങൾ മാക്സിമം ശ്രെമിക്കാം.."

രണ്ടു പേർക്കും വേണ്ടി ഞാൻ തലയാട്ടിയപ്പോൾ അയാൾ തിരിച്ചകത്തേക്കു പോയി. ദീപിക അപ്പോഴും എന്റെ അരികിൽ നിൽക്കുകയായിരുന്നു..

"എന്താണ് കാർത്തിക്കിനു സംഭവിച്ചത്?"

ഞാൻ

💬 Comments

View all comments