0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 1 [ടോണി]

Author : tony Read All Parts 1.9K

രാവിലെ കണ്ടതൊക്കെ കാരണം. ആളുകൾ അപകടങ്ങളിൽ പെടുന്നു.. ചിലർ മരിക്കുന്നു.. ചിലർ രക്ഷപ്പെടുന്നു..

പാഡ് വാങ്ങിയപ്പോൾ എനിക്ക് നാന്നൂറ് രൂപ അവിടെ അടക്കേണ്ടി വന്നു. ഞാനാ തുക നൽകി കുഞ്ഞിനെയും കൊണ്ട് വീണ്ടും ആശുപത്രിയിലേക്ക് നടന്നു. ആ ഫ്ലോറിലേക്ക് നടന്നു കയറിയപ്പോൾ തന്നെ ദീപിക തിടുക്കത്തിൽ ഓടി വരുന്നതു കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.. ഇനി അരുതാത്തതു വല്ലതും സംഭവിച്ചു കാണുമോ എന്ന്.. അവൾ വളരെ പരിഭ്രാന്തിയോടെ എന്റെ അടുക്കലെത്തി. ഞാൻ ഒരു വാക്കെങ്കിലും ചോദിക്കുന്നതിനു മുമ്പ് അവൾ വെപ്രാളത്തോടെ ആ കുഞ്ഞിനെ എന്റെ തോളിൽ നിന്ന് വലിച്ച് കയ്യിലെടുത്ത് അവളുടെ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് കണ്ണടച്ചു നിന്നു.. ഞാൻ ചോദിച്ചു..

"എന്താണുണ്ടായത്?.."

അവിടെയുള്ള കുറച്ചുപേർ ഞങ്ങളെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു..

"താൻ എവിടെപ്പോയതാ??"

അവൾ മുഖം ചുളിച്ചു.

"എന്താ? എന്തു പറ്റി ഇങ്ങനെ ചോദിക്കാൻ..?"

ഞാൻ വീണ്ടും ചോദിച്ചു. അവളെന്റെ മുഖത്തേക്ക് അരിശത്തോടെ നോക്കിക്കൊണ്ട് കുഞ്ഞിനേയും ചേർത്തു മാറോടണച്ചു കൊണ്ട് നിന്നു.. എനിക്ക് ചെറുതായി ദേഷ്യം തോന്നിത്തുടങ്ങി.. ഞാനല്പം ശബ്ദമുയർത്തി..

"നിങ്ങൾ അവിടെ ഇരുന്ന് ക്ഷീണിച്ച് ഉറങ്ങുകയായിരുന്നു.. ആ നഴ്‌സ്‌ വന്നിട്ട് എന്നോടിത് പെട്ടെന്ന് വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു.. അതിനാ ഞാൻ പോയത്.."

ഞാൻ സംസാരിക്കുമ്പോൾ ആ പാക്കറ്റ് കാണിച്ചു..

"ഹ്.. ഓ.."

ഞാനവളെ അമ്പരപ്പിച്ചുവെന്നു തോന്നുന്നു.. അവളറിയാതെ ചൂളിക്കൊണ്ട് അവളുടെ മേൽചുണ്ട് കടിച്ചുപോയി..

"എന്ത് ഓ..? നിങ്ങൾക്കിത് ആവശ്യമുണ്ടോ? ആവശ്യമില്ലെങ്കിൽ ഞാൻ പോയി ഇതിനു കൊടുത്ത പണം തിരികെ ലഭിക്കുമോ എന്നറിഞ്ഞിട്ട് വരാം.."

ഞാൻ സംസാരിക്കുമ്പോളാ പാക്കറ്റ് കുലുക്കുകയായിരുന്നു..

"ഇല്ല.. എനിക്ക് വേണം.. ക്ഷമിക്കണം സാർ.. ഞാനൊന്നും ഓർക്കാതെ

💬 Comments

View all comments