Chapter Title : അപകടം വരുത്തി വെച്ച പ്രണയം 1 [ടോണി]
വർക്ക് ചെയ്തു കഴിഞ്ഞാൽ എല്ലാ തുകയും തിരിച്ചു തരാമെന്ന് അവളെന്നോടു പറഞ്ഞു. തിരിച്ചു നടക്കുമ്പോൾ അവൾ ചോദിച്ചു ഞാൻ എന്തിനാണ് അവിടെ വന്നതെന്ന്. ആ അപകടത്തെക്കുറിച്ചുള്ള മുഴുവൻ കഥയും ഞാൻ അവളോട് പറഞ്ഞു..
"ഓ, അപ്പോൾ താങ്കൾ എന്നെ മാത്രമല്ല സഹായിക്കുന്നത്.." അവളിപ്പോൾ നന്നായൊന്നു പുഞ്ചിരിച്ചു...
"അതെ.. യഥാർത്ഥത്തിൽ എന്റെ ട്രെയിൻ മറ്റന്നാളെയാണ്. അതിനാൽ എനിക്കിവിടെ സമയം ചിലവഴിക്കാനൊരു പ്രശ്നവുമില്ല.."
"അപ്പോൾ താങ്കൾ അതുവരെ എന്താണു ചെയ്യാൻ പോകുന്നത്?"
"മ്മ്.. പ്രത്യേകിച്ചു പദ്ധതികളൊന്നുമില്ല.. ആ സ്ത്രീയുടെ ഏതെങ്കിലും ബന്ധുക്കൾ എത്തുന്നതു വരെ ഞാനവിടെ ഉണ്ടാവും. പിന്നെയെനിക്ക് പോകാം."
"ഒരുപക്ഷേ താങ്കൾക്ക് അവരുടെ ബന്ധുക്കളെയൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലോ?"
"എന്തുകൊണ്ടാണ് ദീപിക ഇത്ര നിഷേധാത്മകമായി ചിന്തിക്കുന്നത്?.. അങ്ങനെയാണെങ്കിൽ ഞാൻ ഇന്ന് അവിചാരിതമായി നിങ്ങളെ അവിടെ കണ്ടില്ലായിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?.."
"അത്.. അത്.. ശരിയാണ്"
അവൾ വീണ്ടും എന്റെ മുഖത്തു നോക്കിയൊന്നു പുഞ്ചിരിച്ചു.. അവളെ ഞാൻ വീണ്ടും ശ്രദ്ധിച്ചു.. അതിമനോഹരം എന്നു തന്നെ പറയാൻ കഴിയുന്നൊരു മുഖവും ചിരിയും...
"സത്യത്തിൽ താങ്കളെന്നെ കണ്ടില്ലായിരുന്നുവെങ്കിൽ.. ഞാനും എന്റെ കൈക്കുഞ്ഞും മാത്രം അറിയാത്ത ഈ സ്ഥലത്ത്.. ഹൊ.. എനിക്കറിയില്ല.. ദൈവം തന്നെയാണ് താങ്കളെ അവിടേയ്ക്കപ്പോൾ അയച്ചത്.."
"അതെ, ദൈവമായിരിക്കും എന്നെ നിങ്ങളുടെ അടുത്തെത്തിച്ചത്.. പക്ഷേ അതിനായി അങ്ങേർക്ക് ഇന്ന് ഒരാളെ കൊന്നിട്ട് മറ്റൊരാളെ പരിക്കേൽപ്പിക്കേണ്ടിയും വന്നു..."
ഞാനധികം ചിന്തിക്കാതെ അങ്ങനെ പറഞ്ഞു.. പക്ഷേ അതു കേട്ടപ്പോൾ അവളുടെ മുഖം വീണ്ടും വാടി.. എന്റെ മണ്ടത്തരമെനിക്ക് മനസ്സിലായി...
"ഓ സോറി.. ഞാൻ വേറെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.. ഉം വരൂ.. നമുക്കവിടേക്ക് പോവാം"
ഞങ്ങൾ വീണ്ടും ഓപ്പറേഷൻ
💬 Comments
View all comments