Chapter Title : അപകടം വരുത്തി വെച്ച പ്രണയം 1 [ടോണി]
അറേഞ്ച്ഡ് മാര്യേജ് ആയിരിക്കുമല്ലോ.."
"ഇല്ല... അല്ല, യഥാർത്ഥത്തിൽ എനിക്കാദ്യമീ വിവാഹത്തിനു ഇഷ്ടമില്ലായിരുന്നു.. പക്ഷേ കുടുംബത്തിലെല്ലാവരും നിർബന്ധിച്ചപ്പോൾ..."
"ഓ അങ്ങനെ.. എന്നാലും തനിക്കീ വിവാഹത്തിൽ വിഷമിക്കേണ്ട കാര്യമില്ലല്ലോ.. നോക്കൂ, നിങ്ങളുടെ വിന്നിമോൻ എന്തു സുന്ദരക്കുട്ടനാണെന്ന്..."
അവൾ വീണ്ടും ആ പത്തരമാറ്റ് പുഞ്ചിരിയോടെ ആദ്യം കുഞ്ഞിനേയും പിന്നെ എന്നെയും നോക്കി..
"അതെ.. ഇപ്പോൾ ഞാൻ കാർത്തിക്കിനെ ഒത്തിരി സ്നേഹിക്കുന്നു.."
"ഞാനതു കണ്ടിരുന്നു.. കുറച്ച് മണിക്കൂറുകൾക്ക് മുമ്പ്.. സത്യത്തിൽ താനപ്പോൾ അവിടെയങ്ങനെ കരഞ്ഞു കലങ്ങിയ മുഖവുമായി ഇരിക്കുന്നതു കണ്ടപ്പോൾ അയാൾക്ക് നടക്കാൻ പാടില്ലാത്ത എന്തെങ്കിലും സംഭവിച്ചിരിക്കാമെന്ന് ഞാൻ കരുതി .."
അവളത് വീണ്ടും ഓർമിക്കാൻ ശ്രമിക്കുന്നതായി തോന്നി..
"അതെ.. അദ്ദേഹം വീഴുന്നതു കണ്ട ആ നിമിഷം മുതൽ ഞാൻ കരയുകയായിരുന്നു.. എനിക്ക് വല്ലാത്ത ഭയമായിരുന്നു.."
"ഇപ്പോൾ താൻ ok അല്ലേ..?"
"മ്മ്.. അതെ.." വീണ്ടും മയക്കുന്ന ആ പുഞ്ചിരി...
വൈകുന്നേരമായതോടെ അപകടത്തിൽപ്പെട്ട ആ സ്ത്രീക്ക് ഒന്നു എഴുന്നേറ്റിരിക്കാൻ കഴിഞ്ഞു. അവരിൽ നിന്നും കോൺടാക്റ്റ് നമ്പറുകൾ ശേഖരിച്ചിട്ട് അവരുടെ കുടുംബത്തിലുള്ളവരെ വിവരമറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ അവർ ആശുപത്രിയിലെത്തി. താമസിയാതെ അവിടെയൊരു ജനക്കൂട്ടം തന്നെയുണ്ടായി. അവരുടെ ഭർത്താവ്, രണ്ട് പെൺമക്കൾ, ഒരു അനിയൻ, പിന്നെ മറ്റു കുറച്ചു ബന്ധുക്കളുമെല്ലാം..
ഡോക്ടറുടെയടുത്തു നിന്ന് വിവരങ്ങൾ അറിഞ്ഞ അവരെല്ലാവരും എന്റെയടുക്കൽ വന്നു നന്ദി പറഞ്ഞു. ആ സ്ത്രീയുടെ പേര് സ്വാതി എന്നായിരുന്നു.. അവരൊരു പരസ്യ ഏജൻസിയിൽ ജോലി ചെയ്തു വരികയായിരുന്നു. രാവിലെ ടാക്സിയിൽ ജോലിക്കായി പോയപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ആ അപകടമുണ്ടായത്. അവരെല്ലാവരും എന്നെ കെട്ടിപ്പിടിച്ച് നന്ദി പ്രകടിപ്പിക്കുമ്പോൾ ദീപികയെന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.. അവർ റൂമിലേക്ക് പോയ ശേഷം
💬 Comments
View all comments