0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 1 [ടോണി]

Author : tony Read All Parts 1.9K

ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് പോയി.

"നിങ്ങളൊരു നല്ല വ്യക്തിയാണ്.. ഈ പതിനൊന്ന് പേരുടെയും അനുഗ്രഹം നിങ്ങൾക്കെന്നുമുണ്ടാവും.."

"പന്ത്രണ്ട്.."

ഞാൻ അവളെ നോക്കി തിരുത്തി.

"അതെ, പന്ത്രണ്ട്.. ഓ അല്ല.. പന്ത്രണ്ടര.."

അതും പറഞ്ഞവൾ വിന്നിമോനെ ചൂണ്ടിക്കാട്ടിയിട്ട് കണ്ണിറുക്കിക്കാണിച്ചു.. വീണ്ടുമാ മനോഹരമായ പുഞ്ചിരി എന്നെ സംതൃപ്തനാക്കി...

സ്വാതിയുടെ കുടുംബം അവിടെ എത്തിച്ചേർന്നതു കൊണ്ട് ഇനിയെനിക്ക് പോകാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.. എങ്കിലും ദീപികയ്ക്കു വാഗ്ദാനം ചെയ്തതുപോലെ ഞാനവിടെത്തന്നെ കാവൽ നിന്നു..

ഡോക്ടർ വീണ്ടും കാർത്തിക്കിനെ നോക്കാനെത്തി. പക്ഷേ സ്കാനിംഗ് ഫലം പരിശോധിച്ച അദ്ദേഹം നിരാശനായിക്കണ്ടു. കാർത്തിക്കിനെ അവിടെ അഡ്മിറ്റ് ചെയ്യേണ്ടി വരുമെന്നദ്ദേഹം പറഞ്ഞു. ഏറിപ്പോയാൽ മൂന്നു ദിവസത്തേയ്ക്ക്.

അപ്പോഴേക്കും അയാൾ ഉണർന്നിരുന്നു. അവളാവശ്യപ്പെടുന്നതിനു മുന്നേ തന്നെ ഞാൻ പുറത്തുപോയി അയാൾക്കു വേണ്ടി ഭക്ഷണം വാങ്ങിക്കൊണ്ടു വന്നു. ഞാൻ വിന്നിമോനെയും പിടിച്ചു കൊണ്ട് പുറത്ത് നിൽക്കുമ്പോൾ ദീപിക ഭർത്താവിനു ഭക്ഷണം നൽകി. മയക്കം അവസാനിച്ചയുടനെ കാർത്തിക്കിനു വേദന അനുഭവപ്പെട്ടു. പിന്നെ നഴ്‌സ്‌ വന്ന് അയാൾക്ക് വേദനസംഹാരിയും ഉറക്ക ഗുളികകളും കൊടുത്തുകൊണ്ട് റസ്റ്റ് എടുക്കാൻ പറഞ്ഞു.

അപ്പോഴേക്കും 8 മണിയായി. രാവിലത്തെ ഷിഫ്റ്റ് മാറി രാത്രിയിലേക്കുള്ള സ്റ്റാഫുകൾ അവിടെ വന്നു. ഞങ്ങളെ അവിടെ കണ്ടപ്പോൾ രാത്രിയിൽ വേറെ ആരെയും അകത്തു പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അവർ പറഞ്ഞു.

ദീപിക ഞെട്ടിപ്പോയി..! ഞാനും..

അത് അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയുമാണെന്നു പറഞ്ഞു ഞാൻ സ്റ്റാഫുമായി തർക്കിച്ചു. എന്നാൽ നിരീക്ഷണത്തിലുള്ള രോഗികളോടൊപ്പം ആരെയും താമസിക്കാൻ അവരനുവദിക്കില്ലെന്നു തീർത്തു പറഞ്ഞു. വേണമെങ്കിൽ അവിടത്തെ മെഡിക്കൽ വാർഡുകളിൽ ഏതിലെങ്കിലും പോയി നിങ്ങൾക്കു കിടക്കാമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഞങ്ങളങ്ങനെ ആ വാർഡിലേക്ക്

💬 Comments

View all comments